കുടമാളൂർ പള്ളി തിരുനാൾ: അവലോകന യോഗം ചേർന്നു
1509295
Wednesday, January 29, 2025 7:05 AM IST
കുടമാളൂർ: സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശന തിരുനാളിനൊരുക്കമായി ജനപ്രതിനിധികൾ, സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു. ആർച്ച് പ്രീസ്റ്റ് റവ.ഡോ. മാണി പുതിയടം അധ്യക്ഷത വഹിച്ച യോഗം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സൈബാസ്റ്റ്യൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, കോട്ടയം ജില്ലാ ഡെപ്യൂട്ടി കളക്ടർ ടി. ജിയോ, വിവിധ ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ, പഞ്ചായത്ത് മെംബർമാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. നിതിൻ അമ്പലത്തുങ്കൽ, ഫാ. പ്രിൻസ് എതിരേറ്റുകുടിലിൽ, കൈക്കാരന്മാരായ സെബാസ്റ്റ്യൻ ജോസഫ് പുത്തൻപറമ്പിൽ, പി.ജി. ജോർജ് റോസ് വില്ല, പി.എം. മാത്യു പാറയിൽ, സോണി ജോസഫ് നെടുംതകിടിയിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ഫ്രാങ്ക്ളിൻ ജോസഫ് പുത്തൻപറമ്പിൽ, ജോർജ് ജോസഫ് പാണംപറമ്പിൽ, ജോൺ പി. വർഗീസ് പനച്ചിക്കൽ എന്നിവർ നേതൃത്വം നൽകി.