ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡ് അ​ത്യാ​ധു​നി​ക രീ​തി​യി​ൽ പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​ത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത് ഈ ​സ്റ്റാ​ൻ​ഡി​ൽ ബ​സി​റ​ങ്ങി​യാ​ണ്. എ​ന്നാ​ൽ, കാ​ല​പ്പ​ഴ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ബ​സ്‌​സ്റ്റാ​ൻ​ഡ് ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ്.

സ്റ്റാ​ൻ​ഡി​ലെ കോ​ൺ​ക്രീ​റ്റ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞും പ​രി​സ​രം മാ​ലി​ന്യം നി​റ​ഞ്ഞു വൃ​ത്തി​ഹീ​ന​വു​മാ​ണ്. സ്റ്റാ​ൻ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഏ​റെ​നാ​ള​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​നാ​സ്ഥ തു​ട​രു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. സ്റ്റാ​ൻ​ഡും പ​രി​സ​ര​വും പു​ന​ർ​നി​ർ​മി​ച്ച് ആ​ത്യാ​ധു​നി​ക നി​ല​വാ​ര​ത്തി​ലാ​ക്ക​ണ​മെ​ന്നും സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം.

ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തി​ന് വ​രു​മാ​ന മാ​ർ​ഗ​വു​മാ​കും. ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷം എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റാ​ൻ​ഡ് പ​രി​സ​ത്ത് യോ​ഗം ചേ​ർ​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​എം. വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ പൊ​ന്ന​പ്പ​ൻ, മ​ഹേ​ഷ് ച​ന്ദ്ര​ൻ, പി.​കെ. ഷാ​ജി, പി.​എം. ഷി​ബു കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​തേ​സ​മ​യം, പ​ഞ്ചാ​യ​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന​സ​മ​രം രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​പ ജോ​സ് പ​റ​ഞ്ഞു. ബ​സ്‌​സ്റ്റാ​ൻ​ഡ് അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി സ്റ്റാ​ൻ​ഡ് പു​തി​യ​താ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു ടെ​ൻ​ഡ​ർ ചെ​യ്തു ക​രാ​റു​കാ​ര​ൻ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​മാ​ണ്.

നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​നു പ​ക​രം പു​തി​യ ബ​ഹു​നി​ല​ക്കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഈ ​പ​ദ്ധ​തി വ​ർ​ഷം ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.