കു​മ​ര​കം: കീ​ട​നാ​ശി​നി​ക​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട സു​ര​ക്ഷ​യെ​ക്കു​റി​ച്ച് പ​രി​ശീ​ല​നം ന​ൽ​കി. കു​മ​ര​കം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​വും ഹി​ന്ദു​സ്ഥാ​ൻ ഇ​ൻ​സെ​ക്‌​ടി​സെെ​ഡ്സ് ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യാ​ണ് കീ​ട​നാ​ശി​നി​ക​ളു​ടെ സു​ര​ക്ഷി​ത ഉ​പ​യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ൽ ക​വ​ണാ​റ്റി​ൻ​ക​ര​യി​ലു​ള്ള കൃ​ഷി വി​ഞ്ജാ​ന കേ​ന്ദ്ര​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​ജി. ജ​യ​ല​ക്ഷ്മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ആ​ത്മ പ്രാേ​ജ​ക്ട് മാ​നേ​ജ​ർ ഏ​ബ്ര​ഹാം സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹി​ന്ദു​സ്ഥാ​ൻ ഇ​ൻ സെ​ക്ടി​സൈ​ഡ്സ് ലി​മി​റ്റ​ഡ് ഡെ​പ്യൂ​ട്ടി മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ജേ​ക്ക​ബ് വ​ർ​ക്കി, കാം​കോ ഡ​ൽ​ഹി പ്ര​തി​നി​ധി ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡാേ. ​സ്മി​ത ര​വി ക്ലാ​സ് ന​യി​ച്ചു.