കോ​​ട്ട​​യം: അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട​​ന്‍ മേ​​ഖ​​ല​​യി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലു​​ള്ള തോ​​ടു​​ക​​ളി​​ലെ വെ​​ള്ള​​ത്തി​​ല്‍ ഓ​​രു​​വെ​​ള്ള​​ത്തി​​ന്‍റെ അം​​ശ​​മു​​ള്ള​​തു നെ​​ൽ​​കൃ​​ഷി​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​ന്നു. കു​​മ​​ര​​കം കെ​​വി​​കെ യി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഓ​​രു​​വെ​​ള്ള​​ത്തി​​ന്‍റെ അം​​ശ​​മു​​ള്ള​​താ​​യി ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

വൈ​​ക്കം വെ​​ച്ചൂ​​ര്‍ മേ​​ഖ​​ല​​യി​​ലു​​ള്ള ക​​ല്ലു​​ചി​​റ - വി​​ല​​ങ്ങു​​ചി​​റ തോ​​ട്, മ​​റ്റം തോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ജ​​ല​​മാ​​ണ് കെ​​വി​​കെ​​യി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ക​​ല്ലു​​ചി​​റ - വി​​ല​​ങ്ങു​​ചി​​റ തോ​​ട്ടി​​ലെ വെ​​ള്ള​​ത്തി​​ല്‍ ഉ​​പ്പി​​ന്‍റെ അ​​ള​​വ് (ഇ​​സി) 3.30ds/m ആ​​ണ്. മ​​റ്റം തോ​​ട്ടി​​ലേ​​ത് 3.30 ds/m ആ​​ണ്. സാ​​ധാ​​ര​​ണ​​യാ​​യി ഉ​​പ്പി​​ന്‍റെ അ​​ള​​വ് ര​​ണ്ടി​​നു മു​​ക​​ളി​​ല്‍ പോ​​കാ​​ന്‍ പാ​​ടി​​ല്ല. ഇ​​ത്ത​​ര​​ത്തി​​ല്‍ ഉ​​പ്പി​​ന്‍റെ അ​​ള​​വ് കൂ​​ടു​​ത​​ലാ​​യാ​​ല്‍ നെ​​ൽ​​കൃ​​ഷി ന​​ശി​​ച്ചു​​പോ​​കാ​​നു​​ള്ള സാ​​ധ്യ​​ത കൂ​​ടു​​ത​​ലാ​​ണ്.

ത​​ണ്ണീ​​ര്‍​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ള്‍ അ​​ട​​ച്ചി​​ട്ടും തോ​​ട്ടി​​ലെ വെ​​ള്ള​​ത്തി​​ല്‍ ഓ​​രി​​ന്‍റെ അം​​ശ​​മു​​ള്ള​​തു ഷ​​ട്ട​​റി​​ന്‍റെ അ​​ടി​​യി​​ല്‍ ക​​ല്ലു​​ക​​ള്‍ ഉ​​ണ്ടാ​​യി​​ട്ടാ​​ണെ​​ന്നാ​​ണ് ക​​ര്‍​ഷ​​ക​​രു​​ടെ സം​​ശ​​യം.

വേ​​ലി​​യേ​​റ്റ​​വും വേ​​ലി​​യി​​റ​​ക്ക​​വും ഇ​​പ്പോ​​ഴും ന​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ ഷ​​ട്ട​​ര്‍ ഉ​​യ​​ര്‍​ത്തി​​യാ​​ല്‍ മാ​​ത്ര​​മേ ഉ​​പ്പു​​വെ​​ള്ളം തോ​​ടു​​ക​​ളി​​ലേ​​ക്കു ക​​യ​​റു​​ക​​യു​​ള്ളൂ. ഇ​​താ​​ണ് ഷ​​ട്ട​​റി​​ന്‍റെ അ​​ടി​​യി​​ല്‍ ക​​ല്ലു​​ക​​ള്‍ ഉ​​ണ്ടെ​​ന്നു സം​​ശ​​യി​​ക്കാ​​ന്‌ കാ​​ര​​ണം. ഈ ​​രീ​​തി​​യി​​ല്‍ മു​​ന്നോ​​ട്ടു​​പോ​​യാ​​ല്‍ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ വെ​​ള്ളം ഇ​​നി ക​​യ​​റ്റാ​​ന്‍ സാ​​ധി​​ക്കാ​​ത്ത സ്ഥി​​തി​​യാ​​ണ്. ഇ​​നി​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ന​​ട​​ത്തു​​ന്ന പ​​രി​​ശോ​​ധ​​ന​​യി​​ലും തോ​​ട്ടി​​ലെ വെ​​ള്ള​​ത്തി​​ല്‍ പി​​എ​​ച്ചി​​ന്‍റെ അ​​ള​​വ് കു​​റ​​ഞ്ഞും ഇ​​സി​​യു​​ടെ അ​​ള​​വ് കൂ​​ടി​​യും വ​​ന്നാ​​ൽ വ്യാ​​പ​​ക​​മാ​​യി കൃ​​ഷി ന​​ശി​​ച്ചു​​പോ​​കു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​യേ​​ക്കും.

ത​​ണ്ണീ​​ര്‍​മു​​ക്കം ബ​​ണ്ടി​​ന്‍റെ ലീ​​ക്കേ​​ജ് ഉ​​ട​​ന​​ടി പ​​രി​​ഹ​​രി​​ക്കു​​ക, ഓ​​രു​​മു​​ട്ട് ഇ​​ടു​​ന്ന​​തി​​നു​​ള്ള മു​​ട്ടു​​ക​​ള്‍ സ്ഥി​​ര​​പ്പെ​​ടു​​ത്തു​​ക തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ള്‍ അ​​ധി​​കൃ​​ത​​ര്‍ ഇ​​ട​​പെ​​ട്ട് ന​​ട​​പ്പി​​ലാ​​ക്കി അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട​​ന്‍ മേ​​ഖ​​ല​​യി​​ലെ നെ​​ല്‍​കൃ​​ഷി​​യെ​​യും ക​​ര്‍​ഷ​​ക​​രെ​​യും ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.