കോ​​ട്ട​​യം: ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വ​​നും സ്വ​​ത്തും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ള്‍ വ​​ന്യ​​ജീ​​വി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​ണ് ഇ​​ട​​തു​​സ​​ര്‍​ക്കാ​​ര്‍ പ്രാ​​ധാ​​ന്യം ന​​ല്‍​കു​​ന്ന​​തെ​​ന്ന് മു​​ന്‍ വ​​നം​​മ​​ന്ത്രി തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ. വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ ആ​​ക്ര​​മ​​ണം​​മൂ​​ലം മ​​ര​​ണ​​മു​​ണ്ടാ​​യാ​​ല്‍ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കു​​ന്ന​​താ​​ണ് ആ​​കെ​​യു​​ള്ള ന​​ട​​പ​​ടി​​യെ​​ന്ന നി​​ല​​യി​​ലേ​​ക്ക് സ​​ര്‍​ക്കാ​​ര്‍ പോ​​കു​​ന്ന​​ത് ശ​​രി​​യ​​ല്ല.

വ​​ന​​ഭൂ​​മി​​യു​​ടെ അ​​ടു​​ത്ത് താ​​മ​​സി​​ക്കു​​ന്ന​​വ​​ര്‍​ക്കു മാ​​ത്ര​​മ​​ല്ല ദൂ​​രെ​​യു​​ള്ള​​വ​​ര്‍​ക്കും ഭീ​​തി​​യി​​ല്ലാ​​തെ ഉ​​റ​​ങ്ങാ​​ന്‍ പ​​റ്റാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്. വ​​ന്യ​​മൃ​​ഗ​​ങ്ങ​​ൾ​​ക്കു കാ​​ട്ടി​​നു​​ള്ളി​​ല്‍​ത്ത​​ന്നെ ഭ​​ക്ഷ​​ണ​​വും വെ​​ള്ള​​വും ല​​ഭ്യ​​മാ​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി എ​​ടു​​ക്ക​​ണം. ജ​​ന​​ങ്ങ​​ള്‍​ക്ക് സം​​ര​​ക്ഷ​​ണം ന​​ല്‍​കു​​ന്ന രീ​​തി​​യി​​ല്‍ പു​​തി​​യ വ​​ന​​നി​​യ​​മം കൊ​​ണ്ടു​​വ​​ര​​ണം.

വ​​ന്യ​​ജീ​​വി ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ മ​​രി​​ക്കു​​ന്ന​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കു ന​​ല്‍​കു​​ന്ന ന​​ഷ്ട​​പ​​രി​​ഹാ​​ര​​ത്തു​​ക വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണം.

കൃ​​ഷി​​നാ​​ശ​​ത്തി​​നും മ​​തി​​യാ​​യ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​ക​​ണം. സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ കൊ​​ണ്ടു​​വ​​ന്ന വ​​ന​​നി​​യ​​മ ഭേ​​ദ​​ഗ​​തി ക​​ര്‍​ഷ​​ക​​ര്‍​ക്ക് ദ്രോ​​ഹ​​ക​​ര​​മാ​​യി​​ട്ടു​​ള്ള​​തി​​നാ​​ലാ​​ണു പ്ര​​തി​​ഷേ​​ധം​​മൂ​​ലം പി​​ന്‍​വ​​ലി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. വ​​ന്യ​​ജീ​​വി​​ക​​ളെ നേ​​രി​​ടു​​ന്ന​​തി​​ന് സം​​സ്ഥാ​​ന​​ത്തി​​നു​​ള്ള പ​​രി​​മി​​തി മ​​റി​​ക​​ട​​ക്കാ​​ന്‍ കൂ​​ട്ടാ​​യ ന​​ട​​പ​​ടി എ​​ടു​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണം. ത​​മി​​ഴ്‌​​നാ​​ട്, ക​​ര്‍​ണാ​​ട​​ക സ​​ര്‍​ക്കാ​​രു​​ക​​ളു​​മാ​​യി ചേ​​ർ​​ന്നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍​ക്കു സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​ണ്‍​വീ​​ന​​ര്‍ ഫി​​ൽ​​സ​​ണ്‍ മാ​​ത്യൂ​​സും പ​​ങ്കെ​​ടു​​ത്തു.