പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ന്‍റെ​യും മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​മോ​ദ​ന​വും ജോ​ബ് എ​ന്‍‌​റി​ച്ച്മെ​ന്‍റ് പ്രോ​ഗ്രാ​മും ഇ​ന്നു ന​ട​ക്കും.

രാ​വി​ലെ 10.30ന് ​പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ജി​നി ഷം​സു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​സ്ട്രേ​ലി​യ​ന്‍ സ്പോ​ര്‍​ട്സ്, ക​ള്‍​ച്ച​ര്‍, യു​വ​ജ​ന മ​ന്ത്രി ജി​ന്‍​സ​ണ്‍ ആ​ന്‍റോ ചാ​ള്‍​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സോ​ജി ക​ന്നാ​ലി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ക​ല്ല​മ്പ​ള്ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ക​ൺ​വീ​ന​ർ അ​ക്ഷ​യ് മോ​ഹ​ന്‍​ദാ​സ്‌, സെ​ക്ര​ട്ട​റി ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്‌, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാരായ സു​പ​ർ​ണ രാ​ജു, ബോ​ബി കെ. ​മാ​ത്യു, പി.​ആ​ർ. ര​തീ​ഷ്, ജി​നു തോ​മ​സ്‌, ജ​സ്റ്റി​ന്‍ ജോ​സ്, ബി​ബി​ന്‍ പ​യ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സേ​വ​ന​ത്തി​ലെ പ്ര​ഫ​ഷ​ണി​ലി​സം എ​ന്ന വി​ഷ​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ്‌ ക​ല്ല​മ്പ​ള്ളി​യും സൈ​ബ​ർ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് റി​ന്‍റാ​മോ​ള്‍ മാ​ത്യു​വും സേ​വ​ന​ത്തി​ലെ ആ​ധ്യാ​ത്മി​ക​ത ഒ​രു ന​വ്യാ​നു​ഭ​വം എ​ന്ന വി​ഷ​യ​ത്തി​ൽ സു​പ​ർ​ണ രാ​ജു​വും മ​നു​ഷ്യ​ത്വ​ത്തോ​ടു കൂ​ടി​യു​ള്ള സേ​വ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഫാ. ​ജോ​സ​ഫ്‌ വ​ഴ​പ്പ​നാ​ടി​യും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ. ​ക്രി​സ്റ്റി​യും ക്ലാ​സു​ക​ൾ ന​യി​ക്കും.