കൂ​രാ​ലി: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. രണ്ടു ബ​സു​ക​ളിലാ​യി 107 ഭി​ന്ന​ശേ​ഷി​ക്കാ​രും അ​വ​രു​ടെ സ​ഹാ​യി​ക​ളും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും യാ​ത്ര​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ക​മ്പം, തേ​ക്ക​ടി, പ​രു​ന്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ​ത്.

കൂ​രാ​ലി​യി​ൽ സ്‌​നേ​ഹ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​റ്റി റോ​യി നി​ർ​വ​ഹി​ച്ചു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സൂ​ര്യാ​മോ​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഖി​ൽ അ​പ്പു​ക്കു​ട്ട​ൻ, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, സി​നി ജോ​യ്, ആ​ശ റോ​യ്, ദീ​പ ശ്രീ​ജേ​ഷ്, സി​നി​മോ​ൾ, കെ.​എം. ചാ​ക്കോ, യ​മു​ന പ്ര​സാ​ദ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ചി​ന്തു ടി. ​കു​ട്ട​പ്പ​ൻ, തോ​മ​സു​കു​ട്ടി വ​ട്ട​യ്ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കോ​ട്ട​യം ജി​ല്ലാ അം​ബാ​സ​ഡ​റാ​യ സു​നീ​ഷ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യാ​ത്ര.