കോ​ട്ട​യം: പാ​വ​പ്പെ​ട്ട​വ​ര്‍ക്കു വി​ത​ര​ണം ചെ​യ്യു​ന്ന ക്ഷേ​മ​പെ​ന്‍ഷ​നി​ല്‍നി​ന്നു ര​ണ്ട​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഇ​ട​തു യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​യാ​യ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന സി​പി​എം കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ത്തു​ന്ന സ​മ​രം രാ​ഷ്‌​ട്രീ​യ ത​ട്ടി​പ്പാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ക്ക​ണ്ട് വാ​ര്‍ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സി​പി​എം ന​ട​ത്തു​ന്ന സ​മ​ര​ത്തി​നു പി​ന്നി​ലെ രാ​ഷ്‌​ട്രീ​യ നാ​ട​ക​ത്തി​ന്‍റെ യാ​ഥാ​ര്‍ഥ്യം ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

സി​പി​എം സ​മ്മേ​ള​നം ക​ഴി​ഞ്ഞ​പ്പോ​ൾ ജി​ല്ല​യി​ലെ പാ​ര്‍ട്ടി​ക്കു​ള്ളി​ലെ ജീ​ര്‍ണ​ത​ക​ള്‍ പു​റ​ത്തു​വ​ന്ന​തി​ല്‍ നി​ന്നു​ള്ള ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നും ഇ​ട​തു​യൂ​ണി​യ​ന്‍ പ്ര​വ​ര്‍ത്ത​ക​ന്‍ കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ത്തി​യ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ച​ര്‍ച്ച​യാ​കാ​തി​രി​ക്കാ​നു​മാ​ണു കോ​ട്ട​യം ന​ഗ​ര​സ​ഭ​യ്ക്കെ​തി​രേ സി​പി​എം പു​തി​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​ട​തു​മു​ന്ന​ണി ശ്ര​മി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ള്‍ക്ക് ഭ​ര​ണ​സ​മി​തി​യെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍ത്താ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്.

വ്യാ​ജ അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ക്ഷേ​മ​പെ​ന്‍ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്ന് ഇ​ട​ത് യൂ​ണി​യ​ന്‍ പ്ര​വ​ര്‍ത്ത​ക​നാ​യ ജീ​വ​ന​ക്കാ​ര​ന്‍ ര​ണ്ട​ര​ക്കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ മു​ഖം ന​ഷ്ട​പ്പെ​ട്ട ഇ​ട​ത് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു കേ​സി​ല്‍നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള പു​തി​യ നീ​ക്കം. ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​പ്ര​കാ​രം പോ​ലീ​സ് ഇ​യാ​ള്‍ക്കെ​തി​രേ കേ​സ് എ​ടു​ത്തി​ട്ട് ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ട​തു യൂ​ണി​യ​ന്‍ നേ​തൃ​ത്വ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ക്കാ​നോ സ്വ​ത്തു ക​ണ്ടു​കെ​ട്ടാ​നോ ഇ​തു​വ​രെ സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

പാ​വ​ങ്ങ​ളു​ടെ പി​ച്ച​ച്ച​ട്ടി​യി​ല്‍ ക​യ്യി​ട്ടു​വാ​രി​യ ജീ​വ​ന​ക്കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന സി​പി​എം, ന​ട​പ​ടി വി​വാ​ദ​മാ​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍ക്ക് ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത ഓ​ഡി​റ്റ് റി​പ്പോ​ര്‍ട്ടു​മാ​യി സ​മ​ര​ത്തി​ന് ഇ​റ​ങ്ങി​യ​ത്.

എ​ല്ലാ വ​ര്‍ഷ​വും പ​തി​വാ​യി ന​ട​ത്താ​റു​ള്ള ര​ണ്ട് ഓ​ഡി​റ്റി​ലും ക്ലീ​ന്‍ചി​റ്റ് ന​ല്‍കി​യ ശേ​ഷ​മാ​ണു കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ വ്യ​വ​സ്ഥാ​പി​ത​മാ​യ​ല്ലാ​തെ മ​റ്റൊ​രു ഓ​ഡി​റ്റ് ന​ട​ത്തി​യ​ത്. ഇ​തു​വ​രെ കേ​ട്ടു​കേ​ള്‍വി പോ​ലു​മി​ല്ലാ​ത്ത സം​ഘ​മാ​ണ് ഈ ​ഓ​ഡി​റ്റ് ന​ട​ത്തി​യ​ത്. ആ​ദ്യ ര​ണ്ട് ഓ​ഡി​റ്റി​ലും ക​ണ്ടെ​ത്താ​ത്ത വീ​ഴ്ച​ക​ളാ​ണു പു​തി​യ ഓ​ഡി​റ്റ് റി​പ്പോ​ര്‍ട്ടി​ലു​ള്ള​ത്. ജീ​വ​ന​ക്കാ​രു​ടെ വീ​ഴ്ച​ക​ള്‍ എ​ടു​ത്തു​പ​റ​യു​ന്ന ഓ​ഡി​റ്റ് റി​പ്പോ​ര്‍ട്ട് ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കോ സെ​ക്ര​ട്ട​റി​ക്കോ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്കോ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വ​രാ​ത്ത റി​പ്പോ​ര്‍ട്ട് സ​മ​രം ചെ​യ്യു​ന്ന പ്ര​തി​പ​ക്ഷ​ത്തി​നു മാ​ത്രം ല​ഭി​ച്ച​ത് ദു​രൂ​ഹ​മാ​ണ്. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​ക​ളാ​ണ് റി​പ്പോ​ര്‍ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രേ​യാ​ണ് റി​പ്പോ​ര്‍ട്ട്. അ​തി​നാ​ല്‍ വീ​ഴ്ച വ​രു​ത്തി​യ ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് സ​ര്‍ക്കാ​രാ​ണെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

വീ​ഴ്ച വ​രു​ത്തി​യ ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍കും. റി​പ്പോ​ര്‍ട്ടി​ലെ ശിപാ​ര്‍ശ​ക​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്, എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, ജ​യ​ച​ന്ദ്ര​ന്‍ ചീ​രോ​ത്ത്, സി​ബി കൊ​ല്ലാ​ട്, പി.​പി. മു​ഹ​മ്മ​ദ്കു​ട്ടി, ജോ​യി ചെ​ട്ടി​ശേ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.