കു​ട​മാ​ളൂ​ര്‍: 900 വ​ര്‍ഷ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കൂ​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ദ​ര്‍ശ​നത്തിരു​നാ​ള്‍ 30 മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​മ്പ​തു വ​രെ ആ​ഘോ​ഷി​ക്കും. ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലാ​ണു പ്ര​ധാ​ന തി​രു​നാ​ള്‍. ഒ​മ്പ​തി​ന് എ​ട്ടാ​മി​ട​മാ​യി ആ​ഘോ​ഷി​ക്കും. തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​നാ​യി കു​ട​മാ​ളൂ​ര്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

30നു ​വൈ​കു​ന്നേ​രം മാ​ര്‍ത്തോ​മ ന​സ്രാ​ണി വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി​ക്കു​ശേ​ഷം ആ​റി​ന് ആ​ര്‍ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യി​ടം തി​രു​നാ​ളി​നു കൊ​ടി​യേ​റ്റും. തു​ട​ര്‍ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, വി​ശു​ദ്ധ കു​ര്‍ബാ​ന. രാ​ത്രി 7.45ന് ​നാ​ട​കം.

31നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍ബാ​ന, സ​ന്ദേ​ശം: ഫാ. ​മാ​ത്യു ചൂ​ര​വ​ടി, 11നു ​വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​ഷാ​ജി തു​മ്പേ​ച്ചി​റ​യി​ല്‍, വൈ​കു​ന്നേ​രം 5.30നു ​വി​ശു​ദ്ധ കു​ര്‍ബാ​ന: മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്. രാ​ത്രി 7.30ന് ​ച​വി​ട്ടു​നാ​ട​കം.

ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​നു സു​റി​യാ​നി കു​ര്‍ബാ​ന: ഫാ. ​വ​ര്‍ഗീ​സ് മ​റ്റ​ത്തി​ല്‍. 10നു ​വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​യോ​ഹ​ന്നാ​ന്‍ ക​ട്ട​ത്ത​റ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​ജോ​യ​ല്‍ പു​ന്ന​ശേ​രി. 6.30ന് ​ന​ഗ​ര പ്ര​ദ​ക്ഷി​ണം. പ്ര​സം​ഗം ഫാ. ​ടി​ജോ മു​ണ്ടു​ന​ട​യ്ക്ക​ല്‍. രാ​ത്രി 9.30ന് ​ചെ​ണ്ട-​ബാ​ന്‍ഡ് ഫ്യൂ​ഷ​ന്‍.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ര​ണ്ടി​നു രാ​വി​ലെ 5.15നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍ബാ​ന. 8.45ന് ​കാ​ഴ്ച​വ​യ്പ് പ്ര​ദ​ക്ഷി​ണം. 10ന് ​തി​രു​നാ​ള്‍ റാ​സ: ഫാ. ​ചാ​ക്ക​പ്പ​ന്‍ ന​ടു​വി​ലേ​ക്ക​ളം. വ​ച​ന​പ്ര​ഘോ​ഷ​ണം: ഫാ. ​പോ​ള്‍ വ​ട​ക്കും​മു​റി സി​എം​ഐ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന: ഫാ. ​തോ​മ​സ് പ​റ​ത്താ​നം. 6.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. രാ​ത്രി 7.30ന് ​സം​ഗീ​ത സാ​യാ​ഹ്നം.

ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ല്‍ ഒ​മ്പ​തു വ​രെ ഇ​ട​വ​ക​യി​ലെ ഓ​രോ വാ​ര്‍ഡിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​നാ​ള്‍ ആ​ഘോ​ഷം ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.30ന്, ​ഏ​ഴ്, 11, രാ​ത്രി ഏ​ഴ് എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന. രാ​ത്രി ഏ​ഴി​നു​ള്ള വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്കു​ശേ​ഷം നേ​ര്‍ച്ച വി​ത​ര​ണം.

ഏ​ഴി​നു മ​രി​ച്ച​വ​രു​ടെ ഓ​ര്‍മ​ദി​ന​മാ​യി ആ​ച​രി​ക്കും. അ​ന്നേ​ദി​വ​സം രാ​ത്രി 7.15ന് ​സെ​മി​ത്തേ​രി സ​ന്ദ​ര്‍ശ​ന​വും പ്രാ​ര്‍ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

എ​ട്ടാ​മി​ട ദി​വ​സ​മാ​യ ഒ​മ്പ​തി​നു രാ​വി​ലെ ഏ​ഴി​നു ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍കും. രാ​വി​ലെ 5.30നും ​ഒ​മ്പ​തി​നും 9.30നും 11​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍ബാ​ന. വൈ​കു​ന്നേ​രം 6.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷം കൊ​ടി​യി​റ​ക്ക്.

തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​നും തി​രു​ക്ക​ര്‍മ​ങ്ങ​ള്‍ക്കും ആ​ര്‍ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. മാ​ണി പു​തി​യ​ടം, ഫാ. ​അ​ലോ​ഷ്യ​സ് വ​ല്ലാ​ത്ത​റ, ഫാ. ​പ്രി​ന്‍സ് എ​തി​രേ​റ്റു​കു​ടി​ലി​ല്‍, ഫാ. ​നി​തി​ന്‍ അ​മ്പ​ല​ത്തി​ങ്ക​ല്‍, ഫാ. ​ജോ​സ​ഫ് മു​ള​വ​ന എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.

900 ജൂ​ബി​ലി പ്ര​ഭ​യി​ല്‍ തി​രു​നാ​ളാ​ഘോ​ഷം

കു​ട​മാ​ളൂ​ര്‍ പ​ഴ​യ പ​ള്ളി സ്ഥാ​പി​ത​മാ​യ​തി​ന്‍റെ 900 വ​ര്‍ഷ ജൂ​ബി​ലി വേ​ള​യി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ തി​രു​നാ​ളാ​ഘോ​ഷം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ദേ​വാ​ല​യ​വും വി​ശു​ദ്ധ അ​ല്‍ഫോ​ന്‍സാ​മ്മ​യു​ടെ പാ​ദ​സ്പ​ര്‍ശ​ത്താ​ല്‍ അ​നു​ഗൃഹീ​ത​മാ​യ കൂ​ട​മാ​ളൂ​ര്‍ പ​ള്ളി തീ​ര്‍ഥാ​ട​ക​രാ​ല്‍ സ​മ്പ​ന്ന​മാ​ണ്. ക്രി​സ്തു​വ​ര്‍ഷം 1125ല്‍ ​ചെ​മ്പ​ക​ശേ​രി രാ​ജാ​വി​നാ​ല്‍ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ നാ​മ​ത്തി​ല്‍ സ്ഥാ​പി​ക്ക​പ്പെ​ട്ടാ​താ​ണ് ദേ​വാ​ല​യം.

മാ​ര്‍ത്തോ​മാ ന​സ്രാ​ണി വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി

തി​രു​നാ​ളി​നു കൊ​ടി​യേ​റു​ന്ന 30ന് ​കൊ​ടി​യേ​റ്റു​ദി​ന​മാ​യും മാ​ര്‍ത്തോമ ന​സ്രാ​ണി ദി​ന​മാ​യി​ട്ടു​മാ​ണ് ആ​ച​രി​ക്കു​ന്ന​ത്. തി​രു​നാ​ള്‍ കൊ​ടി​യേ​റ്റി​നു മു​ന്നോ​ടി​യാ​യി വൈ​കു​ന്നേ​രം 5.30ന് ​മാ​ര്‍ത്തോ​മ ന​സ്രാ​ണി വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി ന​ട​ക്കും. മു​ത്തി​യ​മ്മ​യു​ടെ ചി​ത്ര​വും മു​ത്തു​ക്കു​ട​ക​ളു​മേ​ന്തി​യും മാ​ര്‍ത്തോ​മ ന​സ്രാ​ണി​ക​ളു​ടെ പാ​ര​മ്പ​ര്യ​വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചും കൂ​ട്ടാ​യ്മ ലീ​ഡ​ര്‍മാ​രു​ടെ​യും വാ​ര്‍ഡു ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​കാ​ഗം​ങ്ങ​ള്‍ വി​വി​ധ വാ​ര്‍ഡു കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച​ശേ​ഷം റാ​ലി​​യാ​യി ദേ​വാ​ല​യ​ത്തി​ലേ​ക്ക് എ​ത്തു​ന്നു. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ റാ​ലി​യെ പ്ര​ധാ​ന ക​വാ​ട​ത്തി​ല്‍ സ്വീ​ക​രി​ക്കും.

കാ​ഴ്ച​വ​യ്പ് പ്ര​ദ​ക്ഷി​ണം

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ര​ണ്ടി​നു രാ​വി​ലെ എ​ട്ടി​നാ​ണു പ​ള്ളി​യി​ലെ പ്ര​സി​ദ്ധ​മാ​യ കാ​ഴ്ച​വ​യ്പ് പ്ര​ദ​ക്ഷി​ണം. ഉ​ണ്ണീ​ശോ​യെ ദേ​വാ​ല​യ​ത്തി​ല്‍ കാ​ഴ്ച​വ​ച്ച​തി​ന്‍റെ​യും മാ​താ​വി​ന്‍റെ ശു​ദ്ധീ​ക​ര​ണ തി​രു​നാ​ളി​ന്‍റെ​യും ഓ​ര്‍മ പു​തു​ക്കി​യാ​ണു കാ​ഴ്ച​വ​യ്പ് പ്ര​ദ​ക്ഷി​ണം. സെ​ന്‍റ് ജോ​സ​ഫ്‌​സ് ചാ​പ്പ​ലി​ലേ​ക്ക് ന​ട​ക്കു​ന്ന കാ​ഴ്ച വ​യ്പ് പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ദ​ര്‍ശ​ന​സ​ഖ്യാം​ഗ​ങ്ങ​ള്‍ സ്ഥാ​ന​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് പ​ങ്കെ​ടു​ക്കും. ഒ​ന്നി​നു വൈ​കു​ന്നേ​രം 6.30നാ​ണ് ആ​ഘോ​ഷ​മാ​യ ന​ഗ​ര പ്ര​ദ​ക്ഷി​ണം.