അ​​​തി​​​ര​​​മ്പു​​​ഴ: വി​​​ശു​​​ദ്ധ സെ​​​ബ​​​സ്ത്യാ​​​നോ​​​സി​​​ന്‍റെ തി​​​രു​​​നാ​​​ൾ ആ​​​ച​​​രി​​​ക്കു​​​ന്ന സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​നാ പ​​​ള്ളി​​​യി​​​ലേ​​​ക്കു പ്ര​​​ധാ​​​ന തി​​​രു​​​നാ​​​ൾ ദി​​​ന​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും ഭ​​​ക്ത​​​ജ​​​ന പ്ര​​​വാ​​​ഹം തു​​​ട​​​രു​​​ന്നു. വി​​​ശു​​​ദ്ധ​​​ന്‍റെ രൂ​​​പ​​​ത്തി​​​ങ്ക​​​ൽ ക​​​ഴു​​​ന്ന് എ​​​ഴു​​​ന്ന​​​ള്ളി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ളെ​​​ത്തു​​​ന്ന​​​ത്. നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​രാ​​​യ ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് ദി​​​വ​​​സ​​​വും ക​​​ഴു​​​ന്ന് എ​​​ഴു​​​ന്ന​​​ള്ളി​​​ക്കു​​​ന്ന​​​ത്.

ഇ​​​ട​​​വ​​​ക​​​ക്കാ​​​രു​​​ടെ തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ 26ന് ​​​രാ​​​വി​​​ലെ മു​​​ത​​​ൽ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കൊ​​​ണ്ടി​​​രു​​​ന്നു. വൈ​​​കു​​​ന്നേ​​​ര​​​മാ​​​യ​​​തോ​​​ടെ അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​മാ​​​യ തി​​​ര​​​ക്കാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മി​​​ര​​​റ്റ​​​സ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​വും ചി​​​ക്കാ​​​ഗോ രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​യി ആ​​​ല​​​പ്പാ​​​ട്ടും 26ന് ​​​വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ച്ചു. ഇ​​​ന്ന് രാ​​​വി​​​ലെ 7.30ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ക്കും. 31 വ​​​രെ എ​​​ല്ലാ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ 5.45നും 7.30​​​നും 11.00നും ​​​വൈ​​​കു​​​ന്നേ​​​രം 4.30നും 6.00​​​നും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യു​​​ണ്ടാ​​​യി​​​രി​​​ക്കും.

നേ​​​ർ​​​ച്ച​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ലേ​​​ലം

26നു ​​​രാ​​​ത്രി ന​​​ട​​​ന്ന നേ​​​ർ​​​ച്ച​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ ലേ​​​ലം ആ​​​വേ​​​ശ​​​കരമാ​​​യി. വി​​​ശു​​​ദ്ധ സെ​​​ബ​​​സ്ത്യാ​​​നോ​​​സി​​​ന്‍റെ​​​യും പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​കാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ​​​യും മ​​​റ്റ് വി​​​ശു​​​ദ്ധ​​​രു​​​ടെ​​​യും രൂ​​​പ​​​ത്തി​​​ങ്ക​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച നേ​​​ർ​​​ച്ച വ​​​സ്തു​​​ക്ക​​​ളാ​​​ണ് ലേ​​​ലം ചെ​​​യ്ത​​​ത്. ഏ​​​ല​​​ക്കാ​​​മാ​​​ല​​​ക​​​ളും പു​​​ഷ്പ​​​മാ​​​ല​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു ഇ​​​വ​​​യി​​​ൽ പ്ര​​​ധാ​​​നം. ഏ​​​ല​​​ക്കാ മാ​​​ല​​​ക​​​ൾ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള തു​​​ക​​​യ്ക്കാ​​​ണ് വി​​​ശ്വാ​​​സി​​​ക​​​ൾ ലേ​​​ല​​​ത്തി​​​ൽ പി​​​ടി​​​ച്ച​​​ത്. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ ലേ​​​ലം കാ​​​ണാ​​​ൻ എ​​​ത്തി​​​യി​​​രു​​​ന്നു.വി​​​കാ​​​രി റ​​​വ.​​​ഡോ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​വ​​​ച്ച ലേ​​​ല​​​ത്തി​​​ന് പി​​​ന്നീ​​​ട് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത് പി.​​​വി. മൈ​​​ക്കി​​​ൾ ആ​​​ണ്.

ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ

തി​​​രു​​​നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​തി​​​വു​​​ള്ള ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ 31 വ​​​രെ രാ​​​ത്രി 7.30ന് ​​​ന​​​ട​​​ക്കും. ഈ ​​​വ​​​ർ​​​ഷം നാ​​​ലു ദി​​​വ​​​സ​​​വും ഗാ​​​ന​​​മേ​​​ള​​​ക​​​ളാ​​​ണ്. ചെ​​​റി​​​യ​​​പ​​​ള്ളി​​​ക്കു സ​​​മീ​​​പം പാ​​​രീ​​​ഷ്ഹാ​​​ളി​​​നു മു​​​ന്നി​​​ലു​​​ള്ള വേ​​​ദി​​​യി​​​ലാ​​​ണ് ഗാ​​​ന​​​മേ​​​ള ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​ന്ന് പാ​​​ല സൂ​​​പ്പ​​​ർ ബീ​​​റ്റ്സും നാ​​​ളെ മൂ​​​വാ​​​റ്റു​​​പു​​​ഴ എ​​​യ്ഞ്ച​​​ൽ വോ​​​യ്‌​​​സും വ്യാ​​​ഴാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ട്രോ വോ​​​യ്സും വെ​​​ള്ളി​​​യാ​​​ഴ്ച ഒ​​​റി​​​ജി​​​ന​​​ൽ​​​സ് ഓ​​​ർ​​​ക്ക​​​സ്ട്ര​​​യും ഗാ​​​ന​​​മേ​​​ള അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

എ​​​ട്ടാ​​​മി​​​ടം ഫെ​​​ബ്രു​​​വ​​​രിഒ​​​ന്നി​​​ന്

എ​​​ട്ടാ​​​മി​​​ടം ആ​​​ച​​​ര​​​ണം ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് ന​​​ട​​​ക്കും. അ​​​ന്ന് രാ​​​വി​​​ലെ 5.45 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5.30 വ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ക്കും. സ​​​ന്ധ്യ​​​ക്ക് വി​​​ശു​​​ദ്ധ​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം വ​​​ഹി​​​ച്ചു​​​കൊ​​​ണ്ട് വ​​​ലി​​​യ​​​പ​​​ള്ളി ചു​​​റ്റി പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ക്കും. തു​​​ട​​​ർ​​​ന്ന് തി​​​രു​​​സ്വ​​​രൂ​​​പം വ​​​ലി​​​യ പ​​​ള്ളി​​​യു​​​ടെ മ​​​ദ്ബ​​​ഹ​​​യി​​​ൽ പു​​​നഃ​​​പ്ര​​​തി​​​ഷ്ഠി​​​ക്കു​​​ന്ന​​​തോ​​​ടെ തി​​​രു​​​നാ​​​ൾ സ​​​മാ​​​പി​​​ക്കും.