മാന്നാനം പാലം: ധർണ നടത്തി കോൺഗ്രസ്
1509031
Tuesday, January 28, 2025 8:15 AM IST
ഗാന്ധിനഗർ: വർഷങ്ങളായി പൊളിച്ചിട്ടിരിക്കുന്ന മാന്നാനം പാലത്തിന്റെ നിർമാണം ഉടനാരംഭിക്കണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പാലമാണ് അധികാരികളുടെ അവഗണന മൂലം വർഷങ്ങളായി പൊളിഞ്ഞുകിടക്കുന്നത്.സ്ഥലം എംഎൽഎയായ മന്ത്രി വി.എൻ. വാസവൻ പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിർമാണം മുടങ്ങിക്കിടക്കുന്ന മാന്നാനം പാലത്തിലേക്കു കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചും ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നീണ്ടൂർ മണ്ഡലം പ്രസിഡന്റ് സിനു ജോൺ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി, കെ.ജി. ഹരിദാസ്, ആർപ്പൂക്കര ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം, കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ജോയി പൂവന്നിക്കുന്നേൽ, അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിബിൻ വല്ലേരി തുടങ്ങിയവർ പ്രസംഗിച്ചു.