കാപ്പ ചുമത്തി തടങ്കലിലാക്കി
1509030
Tuesday, January 28, 2025 8:15 AM IST
കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ആർപ്പൂക്കര വില്ലൂന്നി കരിയംപുഴയിൽ ജിത്തു ജിനു (21) എന്നയാളെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.
ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരേ ഗാന്ധിനഗർ, ഏറ്റുമാനൂർ എക്സൈസ് സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ, മയക്കുമരുന്ന് വില്പന തുടങ്ങി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.