സപ്ലൈകോ ഓഫീസ് പടിക്കല്‍ കര്‍ഷക കോൺഗ്രസ് ധര്‍ണ
1509028
Tuesday, January 28, 2025 8:07 AM IST
കോട്ടയം: കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ സപ്ലൈകോ ഓഫീസ് പടിക്കല്‍ നടത്തിയ കര്‍ഷക ധര്‍ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൃഷിക്കാരില്‍നിന്നും അളന്ന് സപ്ലൈകോ അധികൃതര്‍ സംഭരിച്ചുകൊണ്ടു പോകുന്ന നെല്ലിന്റെ വില തൂക്കിയെടുത്തുകൊണ്ടുപോകുന്ന സമയത്തുതന്നെ കര്‍ഷകര്‍ക്കു നല്‍കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നും കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന നെല്ലിന്റെ കൈകാര്യച്ചെലവ് കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുള്ള നെല്ലിന്റെ വിലയും കര്‍ഷകര്‍ക്ക് കൃത്യമായി നല്‍കാതെ വഞ്ചിച്ചു കൊണ്ടിരിക്കുന്ന കേരള സര്‍ക്കാരിന്റെ നടപടി കര്‍ഷകരോടുള്ള ക്രൂരതയാണെന്നും കാലാവസ്ഥ വ്യതിയാനം മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം യഥാസമയം നല്‍കണമെന്നും മേല്‍ത്തരം നെല്‍വിത്തുകള്‍ കൃഷിക്കാര്‍ക്കു യഥാസമയം നല്കാന് അധികൃതര്‍ തയാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് തോമസ്കുട്ടി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ധര്‍ണാസമരത്തില്‍ സംസ്ഥാനജനറല്‍ സെക്രട്ടറി അനില്‍ മലരിക്കല്‍, കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ ജോര്‍ജ് ജേക്കബ്, റജിമോന്‍ വാഴയില്‍, സന്തോഷ് ചാന്ദാനിക്കാട്, റോയി ജോണ്‍ ഇടയത്തറ, ജോയിസ് വാഴക്കാല, രമേശന് കാണക്കാരി, പള്ളം ജോര്‍ജ്, വര്ക്കിച്ചന് മുതരാനിക്കല്, ബിനുമോന് വൈക്കം, പാപ്പച്ചന് നേര്യംപറമ്പില്‍, കെ.സി. മാത്യു, ടോമി കടുത്തുരുത്തി, സാജന് വൈക്കം, ബിനോ മുളകശേരില്, റോയി വൈക്കം, ജോണ്സണ് കുമരംകേരി, പി.ജെ. ജോണ്സണ്, ജോണ്സണ് പ്ലാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.