ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​കൊ​ണ്ടു​പോ​യ ബോ​ട്ട് തി​രി​കെ എ​ത്തി​ച്ചി​ല്ല. ആ​ല​പ്പു​ഴ സ​ര്‍വീ​സ് മു​ട​ങ്ങി​യി​ട്ട് നാ​ലു​മാ​സം പി​ന്നി​ട്ടു. വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞു. സ്റ്റേ​ഷ​ന്‍റെ​ അവ​സ്ഥ പ​രി​താ​പ​ക​രം. വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രാ​ണ് ബോ​ട്ട് നി​ല​ച്ച​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. ബോ​ട്ട്‌​ജെ​ട്ടി​യി​ലും ജ​ല​പാ​ത​യി​ലും പോ​ള വ​ള​ര്‍ന്നു പൂ​ത്തു​ല​ഞ്ഞു നി​ല്‍ക്കു​ക​യാ​ണ്. നി​ല​വി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടി​ന് ഇ​ത് ത​ട​സ​മാ​കു​ന്നു​ണ്ട്.

ര​ണ്ട് ബോ​ട്ടു​ക​ളാ​ണ് ഈ ​സ്റ്റേ​ഷ​നി​ല്‍നി​ന്നു സ​ര്‍വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. അ​പ്പോ​ള്‍ ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്ന സ്റ്റേ​ഷ​നാ​ണി​ത്. ഇ​പ്പോ​ള്‍ ഒ​രു ബോ​ട്ട് മാ​ത്ര​മാ​ണ് സ​ര്‍വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ള്‍ വ​രു​മാ​നം ര​ണ്ടാ​യി​ര​ത്തി അ​ഞ്ഞൂ​റി​ല്‍ താ​ഴെ​യാ​യി. ബോ​ട്ട് സ​ര്‍വീ​സ് നി​ല​ച്ചി​ട്ട് മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും ബോ​ട്ട് തി​രി​കെ​യെ​ത്തി​ച്ച് സ​ര്‍വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ അ​ധി​കാ​ര​ത​ല​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

ച​ങ്ങ​നാ​ശേ​രി​ക്ക് പു​തി​യ ബോ​ട്ട് അ​നു​വ​ദി​ക്ക​ണം

ആ​ല​പ്പു​ഴ റൂ​ട്ടി​ല്‍ സ​ര്‍വീ​സ് ന​ട​ത്തി​യി​രു​ന്ന എ​സ്-14 ബോ​ട്ട് കേ​ടു​പാ​ടു​ക​ളെ ത്തു​ട​ര്‍ന്ന് 2024 സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന വാ​ര​മാ​ണ് ആ​ല​പ്പു​ഴ ഡോ​ക്ക് യാ​ര്‍ഡി​ലേ​ക്ക് മാ​റ്റി​യ​ത്. ഈ ​ബോ​ട്ട് രാ​വി​ലെ 9.15നാ​ണ് ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നു ആ​ല​പ്പു​ഴ​യ്ക്ക് സ​ര്‍വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

ഈ ​ബോ​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ പു​ളി​ങ്കു​ന്ന് ബോ​ട്ടു​ജെ​ട്ടി​യി​ലേ​ക്കു മാ​റ്റു​ക​യും അ​വി​ടെ​നി​ന്നു സ​ര്‍വീ​സ് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന ഈ ​ബോ​ട്ട് വീ​ണ്ടും കേ​ടാ​കു​ക​യും ആ​ല​പ്പു​ഴ ഡോ​ക്ക് യാ​ര്‍ഡി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യു​മാ​ണ്. എ​ന്നാ​ൽ, ബോ​ട്ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഇ​തു​വ​രേ​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ഇ​പ്പോ​ള്‍ ച​ങ്ങ​നാ​ശേ​രി സ്റ്റേ​ഷ​നി​ലു​ള്ള എ​സ്-16 ന​മ്പ​ര്‍ ബോ​ട്ട് ഉ​ച്ച​യ്ക്ക് 12.30ന് ​കാ​വാ​ലം ലി​സ്യു​വി​ലേ​ക്കും അ​വി​ടെ​നി​ന്നു കി​ട​ങ്ങ​റ ബേ​ത്‌​ല​ഹേം പ​ള്ളി​യി​ലേ​ക്കും തു​ട​ര്‍ന്ന് ആ​ല​പ്പു​ഴ​യ്ക്കു പോ​യി രാ​ത്രി കാ​വാ​ലം സ്റ്റേ​ഷ​നി​ലെ​തി സ​ര്‍വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​ണ്. രാ​വി​ലെ 6.30ന് ​കാ​വാ​ല​ത്തു​നി​ന്നു കി​ട​ങ്ങ​റ​യ്ക്കു പോ​യ​ശേ​ഷ​മാ​ണ് തി​രി​കെ ച​ങ്ങ​നാ​ശേ​രി​യി​ലെ​ത്തു​ന്ന​ത്.
ബോ​ട്ടു ജെ​ട്ടി​യി​ലേ​യും ജ​ല​പാ​ത​യി​ലേ​യും പോ​ള​യും മാ​ലി​ന്യ​വും നീ​ക്കി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നും​അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​പോ​യ ബോ​ട്ടി​നു പ​ക​രം പു​തി​യ ബോ​ട്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് വി​ദ്യാ​ര്‍ഥി​ക​ളും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.