സെന്റ് ജോസഫ്സില്‍ വാര്‍ഷികവും യാത്രയയപ്പും
1509024
Tuesday, January 28, 2025 8:07 AM IST
ചങ്ങനാശേരി: സെന്റ്് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 131-ാമത് വാര്‍ഷികവും സര്‍വീസില്‍നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. സിസ്റ്റര്‍ ആനി തോമസ് സിഎംസി അധ്യക്ഷത വഹിച്ചു.
വാര്‍ഷിക സമ്മേളനം കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ജോവാന് ജേക്കബ് സിഎംസി അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഫാ. മാത്യു ചൂരവടി, സിസ്റ്റര്‍ ലില്ലി തെരേസ്, സിസ്റ്റര്‍ ധന്യ തെരേസ്, ലെനിന് ജോസഫ്, ക്രിസ്റ്റീന ജോസഫ്, അലീന അന്ന സണ്ണി, ഐറിന് ഷിബു, ബ്ലെസി റാപ്പേല് എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന വര്‍ഗീസ് ആന്റണി, ഷൈനിക്കുട്ടി ആന്റണി, ഷാലറ്റ് പി സെബാസ്റ്റ്യന്‍, ആഷി മാത്യൂസ്, ബീന കുര്യാക്കോസ് എന്നിവര്‍ക്ക് യോഗത്തില്‍ യാത്രയയപ്പ് നല്കി . ഐറിന് ഷിബു, നിവേദ്യ കൃഷ്ണന്, ലിയോണ ജോമോന് എന്നിവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.