ച​ങ്ങ​നാ​ശേ​രി: പു​ഴ​വാ​തി​ല്‍ വ​യ​ല്‍ നി​ക​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തോ​ട് മ​ണ്ണി​ട്ട് മൂ​ടു​ക​യും നീ​രൊ​ഴു​ക്കു ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി പ​രാ​തി. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ 30-ാം വാ​ര്‍ഡി​ല്‍ ര​മ​ണ​ന്‍ ന​ഗ​റി​ന് സ​മീ​പ​ത്തെ 65 സെ​ന്‍റ് വ​യ​ല്‍ ഭൂ​മി​യാ​ണ് നി​ക​ത്തു​ന്ന​ത്. അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വൈ​കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു. 2018ലെ​യും 19 ലെ​യും മ​ഹാ​പ്ര​ള​യ​ത്തി​ല്‍ വെ​ള്ളം​ക​യ​റി നാ​ശം വി​ത​ച്ച പ്ര​ദേ​ശ​മാ​ണി​ത്. മി​ത​മാ​യ അ​ള​വി​ല്‍ മ​ഴ​പെ​യ്താ​ല്‍ പോ​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​ണ്.

വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​യി ചെ​റി​യ​പൈ​പ്പു​ക​ള്‍ മാ​ത്രം ഇ​ട്ടാ​ണ് തോ​ട് മ​ണ്ണി​ട്ടു​മൂ​ടു​ന്ന​ത്. ഇ​ത് മഴക്കാലത്ത് വെ​ള്ള​പ്പൊ​ക്ക​ത്തി​നും വി​പ​ത്തു​ക​ള്‍ക്കും കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. താ​ലൂ​ക്ക് ഓ​ഫീ​സി​ലെ​യും വി​ല്ലേ​ജി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. ജി​ല്ലാ ക​ള​ക്ട​ര്‍ക്കും കേ​ര​ള ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ലും ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍കു​ന്ന​തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ര്‍.

ഇ​തേ​സ​മ​യം, ഈ ​അ​ന​ധി​കൃത ​നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടു​ണ്ട്.