റേഷന്‍ വ്യാപാരികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി
1509022
Tuesday, January 28, 2025 8:07 AM IST
ചങ്ങനാശേരി: റേഷന്‍ വ്യാപാരികളുടെ വേതനം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി നടന്ന കടയടപ്പു സമരത്തിന്റെ ഭാഗമായി ചങ്ങനാശേരി താലൂക്ക് റേഷന്‍ വ്യാപാരി കോഓർഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ സിവില്‍ സപ്ലൈസ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ടി.ആര് രമേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. കുറിച്ചി മുന്‍ പഞ്ചായത്ത് പ്രസിഡന്റ്് എം.എസ്.സോമന്, മുരളീധരന്, സനില്‍ മാത്യു, അഫ്സല് പ്രയാറ്റ്, ഷൈല പ്രസാദ്,അനില്‍ ജേക്കബ്, ജോണ്സന് എസ്. എന്നിവര്‍ പ്രസംഗിച്ചു.