വൈ​ക്കം: ഒ​രു കാ​ല​ത്ത്നി​ര​ത്ത​ട​ക്കി വാ​ണി​രു​ന്ന അം​ബാ​സഡ​ർ കാ​റു​ക​ൾ റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ വൈ​ക്ക​ത്തെ രാ​ജ​വീ​ഥി​യി​ലൂ​ടെ നി​ര​നി​ര​യാ​യി വീ​ണ്ടു​മെ​ത്തി​യ​ത് വി​സ്മ​യ കാ​ഴ്ച​യാ​യി.

കോ​ട്ട​യം ജി​ല്ല​യി​ൽ അം​ബാ​സ​ഡ​ർ കാ​റി​നെ സ്നേ​ഹി​ക്കു​ക​യും ഇ​പ്പോ​ഴും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​മ്പ്രോ​ക്സാ​ണ് വൈ​ക്ക​ത്ത് വീ​ൽസ് ഫോ​ർ വെ​റ്റ​റ​ൻ​സ് എ​ന്ന പേ​രി​ൽ അം​ബാ​സ​ഡ​ർ കാ​റു​ട​മ​ക​ളു​ടെ സം​ഗ​മ​ത്തി​ന് വേ​ദി​യൊ​രു​ക്കി​യ​ത്. അ​ത്യാ​ധു​നി​ക വാ​ഹ​ന​ങ്ങ​ളു​ടെ കാ​ല​ത്തും മു​ൻ ത​ല​മു​റ​ക​ളു​മാ​യി കു​തി​ച്ചു​പാ​ഞ്ഞ് ഇ​ന്ന് കി​ത​ച്ചു നി​ൽ​ക്കു​ന്ന അം​ബാ​സ​ഡ​ർ പ​ല​ർ​ക്കും നെ​ഞ്ചോ​ടു ചേ​ർ​ക്കു​ന്ന ഒ​രു വി​കാ​ര​മാ​ണ്. ന​മ്മെ വ​ള​ർ​ത്തി വ​ലു​താ​ക്കി​യ മാ​താ​പി​താ​ക്ക​ൾ അ​വ​രു​ടെ വാ​ർ​ദ്ധ​ക്യ​ത്തി​ൽ സ്നേ​ഹ​ത്തോ​ടെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​വ​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

2017ലാ​ണ് അ​മ്പ്രോ​ക്സ് എ​ന്ന വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ തു​ട​ക്കം. പു​തു​പ്പ​ള്ളി പ​ള്ളി​ക്ക് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒ​രു അം​ബാ​സ​ഡ​റി​ന്‍റെ ചി​ത്ര​മെ​ടു​ത്ത് ആ​രോ ഫേ​സ്ബു​ക്കി​ലി​ട്ടു. അ​ത് ആ​ദ്യം ലൈ​ക്ക് ചെ​യ്ത നാ​ലു​പേ​ർ പ​ര​സ്പ​രം ഫോ​ൺ​ന​മ്പ​രു​ക​ൾ കൈ​മാ​റി.​അ​വി​ടെ നി​ന്നാ​ണ് അ​മ്പ്രോ​ക്സി​ന്‍റെ തു​ട​ക്കം. ഇ​ന്ന് 160 ഓ​ളം അം​ബാ​സ​ഡ​ർ ഉ​ട​മ​ക​ളു​ണ്ട് ഈ ​കൂ​ട്ടാ​യ്മ​യി​ൽ. സ​ർ​ക്കാ​രി​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നും മ​റ്റ് സാ​മു​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഇ​തി​ന് മു​മ്പും അ​മ്പ്രോ​ക്സ് സ​മാ​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ വെ​ള്ളൂ​ർ മൂ​ർ​ക്കാ​ട്ടി​പ്പ​ടി കെ​പി​പി​എ​ൽ റോ​ഡി​ൽ നി​ന്നാ​ണ് അം​ബാ​സ​ഡ​ർ കാ​റു​ക​ളു​ടെ റാ​ലി ആ​രം​ഭി​ച്ച​ത്. പൊ​ൻ​കു​ന്നം സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ൻ നാ​യ​ർ 1977ൽ ​വാ​ങ്ങി ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന അം​ബാ​സ​ഡ​റു​മാ​യാ​ണ് മ​ക​നും അ​മ്പ്രോ​ക്സി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​രി​ലൊ​രാ​ളു​മാ​യ മ​ഞ്ജി​ത്ത് മോ​ഹ​ൻ എ​ത്തി​യ​ത്.​അ​റു​പ​ത് വ​ർ​ഷ​മാ​യി അം​ബാ​സ​ഡ​ർ കാ​റു​പ​യോ​ഗി​ക്കു​ന്ന പി​റ​വം സ്വ​ദേ​ശി മ​ത്താ​യി​ചേ​ട്ട​നും കാ​റു​മാ​യെ​ത്തി​യി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഈ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ച​റി​ഞ്ഞ് തൃ​ശൂ​രി​ൽ നി​ന്ന് വ​രെ അം​ബാ​സ​ഡ​ർ പ്രേ​മി​ക​ൾ കാ​റു​മാ​യി എ​ത്തി. ഹി​ന്ദു​സ്ഥാ​ൻ മോ​ട്ടോ​ഴ്സ് വി​പ​ണി​യി​ലെ​ത്തി​ച്ച ആ​ദ്യ അം​ബാ​സ​ഡ​ർ മോ​ഡ​ലാ​യ ലാ​ൻ​ഡ് മാ​സ്റ്റ​റും മാ​ർ​ക്ക് ത്രീ​യും മാ​ർ​ക്ക് ഫോ​റു​മ​ട​ക്കം അ​ന്പ​തോ​ളം കാ​റു​ക​ളാ​ണ് റാ​ലി​യി​ൽ അ​ണി​നി​ര​ന്ന​ത്.

വൈ​കു​ന്നേ​രം നാ​ലോ​ടെ വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ൽ കാ​റു​ക​ളെ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പ്രീ​ത രാ​ജേ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ബി​ന്ദു ഷാ​ജി, കൗ​ൺ​സി​ല​ർ അ​ശോ​ക​ൻ വെ​ള്ള​വേ​ലി,സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​നും ചൈ​ത​ന്യ ഹോം​ലി പ്രോ​ഡ​ക്ട്സ് ഉ​ട​മ​യു​മാ​യ ഷി​ഹാ​ബ് കെ. ​സൈ​നു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ചേ​ർ​ന്ന സ്വ​ീക​ര​ണ സ​മ്മേ​ള​നം ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്പ്രോ​ക്സി​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​ഹാ​രം ചെ​യ​ർ​പേ​ഴ്സ​ൺ സീ​നി​യ​ർ അം​ഗ​മാ​യ കെ.​ടി. മ​ത്താ​യി​ക്ക് ന​ൽ​കി. തു​ട​ർ​ന്ന് അം​ബാ​സ​ഡ​ർ കാ​റു​മാ​യെ​ത്തി​യ മു​ഴു​വ​ൻ പേ​ർ​ക്കും അ​വ​ര​വ​രു​ടെ കാ​റു​ക​ളു​ടെ സ​മീ​പ​ത്തെ​ത്തി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ മെ​ഡ​ലു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.