കോ​ത​ന​ല്ലൂ​ര്‍: പെ​ട്രോ​ള്‍ പ​മ്പി​ല്‍ മോ​ഷ​ണ​ശ്ര​മം. കോ​ത​ന​ല്ലൂ​ര്‍ തൂ​വാ​നി​സാ ക​വ​ല​യി​ലെ ന​യാ​റ പെ​ട്രോ​ള്‍ പ​മ്പി​ലാ​ണ് ഇ​ന്ന​ലെ പു​ല​ര്‍ച്ചെ 1.40 നും 2.45 ​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. പ​മ്പി​ന്‍റെ ഓ​ഫീ​സ് മു​റി​യു​ടെ സ​മീ​പ​ത്തെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ര്‍ത്ത് അ​ക​ത്ത് ക​ട​ന്ന യു​വാ​ക്ക​ള്‍ ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ലി​ന്‍റെ ഗ്രാ​സ് ത​ക​ര്‍ത്താ​ണ് ഓ​ഫീ​സി​നു​ള്ളി​ല്‍ ക​യ​റി​യ​ത്.

അ​ല​മാ​ര​യു​ടെ​യും മേ​ശ​യു​ടെ വ​ലി​പ്പു​മെ​ല്ലാം കു​ത്തി തു​റ​ന്നി​ട്ടു​ണ്ട്. പേ​പ്പ​റു​ക​ളെ​ല്ലാം വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​ണ്. കാ​മ​റ​ക​ളും സം​ഘം ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ണം ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ​മ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ ഹെ​ല്‍മെ​റ്റ് ധ​രി​ച്ച മൂ​ന്ന് യു​വാ​ക്ക​ളാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

സം​ഭ​വം സം​ബ​ന്ധി​ച്ചു പെ​ട്രോ​ള്‍ പ​മ്പ് ഉ​ട​മ​യാ​യ കോ​ത​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ജ​യിം​സ് മാ​ത്യു ക​ടു​ത്തു​രു​ത്തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.