വേസ്റ്റ് ബിൻ സ്ഥാപിച്ചു
1509015
Tuesday, January 28, 2025 8:07 AM IST
തലയാഴം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയനിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, അയൽക്കൂട്ടങ്ങൾ എന്നിവയെ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വേസ്റ്റ് ബിൻ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്തിൽ നടത്തി. വൈസ് പ്രസിഡന്റ് ജെൽസി സോണി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസിഡന്റ് രമേഷ് പി. ദാസ് വേസ്റ്റ് ബിൻ സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ബി.എൽ. സെബാസ്റ്റ്യൻ, കൊച്ചുറാണി ബേബി, ടി. മധു,കെ.ബിനിമോൻ, പ്രീജു കെ.ശശി, ജീവനക്കാരായ റോജൻമാത്യു, കെ.ഷീജമോൾ തുടങ്ങിയവർ പങ്കെടുത്തു.