വെ​ള്ളൂ​ർ : വെ​ള്ളൂ​ർ - മു​ള​ക്കു​ളം -ച​ന്ത​പ്പാ​ലം റോ​ഡി​ന്‍റെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ള്ളൂ​ർ - മു​ള​ക്കു​ളം - ച​ന്ത​പ്പാ​ലം റോ​ഡ് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ജ്വാ​ല തെ​ളി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മു​ത​ൽ 6.30വ​രെ വെ​ള്ളൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് മു​ത​ൽ പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ വ​രെ​യാ​ണ് പ്ര​തി​ഷേ​ധ​ജ്വാ​ല തെ​ളി​യി​ച്ച​ത്.

റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 111 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് 22 കി​ലോ​മീ​റ്റ​ർ റോ​ഡ് ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. നി​ർ​മ്മാ​ണം തു​ട​ങ്ങി 30 ശ​ത​മാ​ന​മാ​യ​പ്പോ​ഴേ​ക്കും പ​ണി നി​ല​ച്ചു. റോ​ഡി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ല​ത​വ​ണ ഉ​റ​പ്പ് പ​റ​ഞ്ഞി​ട്ടും നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​ന​കീ​യ സ​മി​തി സ​മ​ര​ത്തി​നി​റ​ങ്ങി​യ​തെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.