കോ​​ട്ട​​യം: വ​​ട​​വാ​​തൂ​​ര്‍ സെ​ന്‍റ് തോ​​മ​​സ് അ​​പ്പ​​സ്തോ​​ലി​​ക് സെ​​മി​​നാ​​രി​​യും പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഓ​​റി​​യ​​ന്‍റ​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടും സം​​യു​​ക്ത​​മാ​​യി 30, 31 ഫെ​​ബ്രു​​വ​​രി ഒ​​ന്ന് തീ​​യ​​തി​​ക​​ളി​​ല്‍ വ​​ട​​വാ​​തൂ​​ര്‍ സെ​​മി​​നാ​​രി​​യി​​ല്‍ അ​​ന്ത​​ര്‍​ദേ​​ശീ​​യ സു​​റി​​യാ​​നി ദൈ​​വ​​ശാ​​സ്ത്ര സി​​മ്പോ​​സി​​യം ന​​ട​​ത്തും.

സു​​റി​​യാ​​നി പൈ​​തൃ​​ക​​ത്തി​​ന്‍റെ നാ​​നാ​​വി​​ധ മേ​​ഖ​​ല​​ക​​ളെ​​യും സ​​വി​​ശേ​​ഷ​​ത​​ക​​ളെ​​യും വി​​ശ​​ദ​​മാ​​യി അ​​പ​​ഗ്ര​​ഥി​​ച്ചു പ​​ഠി​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സി​​മ്പോ​​സി​​യ​​ത്തി​​ല്‍ അ​​ന്താ​​രാ​​ഷ്‌​ട്ര പ്ര​​ശ​​സ്ത​​രാ​​യ സു​​റി​​യാ​​നി പ​​ണ്ഡി​​ത​​ര്‍ പ്ര​​ബ​​ന്ധ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കും. ബൈ​​ബി​​ള്‍ പ​​ണ്ഡി​​ത​​രും വി​​വി​​ധ ദൈ​​വ​​ശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ പ്രാ​​ഗ​​ത്ഭ്യ​​മു​​ള്ള​​വ​​രു​​മാ​​യ നി​​ര​​വ​​ധി​​പ്പേ​​ര്‍ സു​​റി​​യാ​​നി പൈ​​തൃ​​ക​​ത്തി​​ന്‍റെ വെ​​ളി​​ച്ച​​ത്തി​​ല്‍ അ​​വ​​രു​​ടെ ക​​ണ്ടെ​​ത്ത​​ലു​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു എ​​ന്ന​​താ​​ണ് സി​​മ്പോ​​സി​​യ​​ത്തി​​ന്‍റെ മു​​ഖ്യ​​സ​​വി​ശേ​ഷ​​ത.

30നു ​​രാ​​വി​​ലെ 10ന് ​​സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭാ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പും പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഓ​​റി​​യ​​ന്‍റ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ചാ​​ന്‍​സ​​ല​​റു​​മാ​​യ മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍ സി​​മ്പോ​​സി​​യം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സെ​​മി​​നാ​​രി ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ സ​​മാ​​പ​​ന സ​​ന്ദേ​​ശം ന​​ല്‍​കും. കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ദൈ​​വ​​ശാ​​സ്ത്ര കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍​നി​​ന്നും ഇ​​ത​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നും പ്ര​​തി​​നി​​ധി​​ക​​ള്‍ സി​​മ്പോ​​സി​​യ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​രും.

വി​​ദേ​​ശ പ്ര​​തി​​നി​​ധി​​ക​​ളും സി​​മ്പോ​​സി​​യ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കും. സു​​റി​​യാ​​നി പൈ​​തൃ​​ക​​ത്തോ​​ട് ബ​​ന്ധ​​പ്പെ​​ട്ട ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടും. സി​​മ്പോ​​സി​​യ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​രാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ പൗ​​ര​​സ്ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ന്‍റെ വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ പേ​​രു​​ക​​ള്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യ​​ണ​​മെ​​ന്ന് സെ​​മി​​നാ​​രി റെ​​ക്ട​​ര്‍ റ​​വ.​​ഡോ. സ്‌​​ക​​റി​​യ ക​​ന്യാ​​കോ​​ണി​​ലും പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഓ​​റി​​യ​​ന്‍റ​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് പ്ര​​സി​​ഡ​​ന്‍റ് റ​​വ.​​ഡോ. പോ​​ളി മ​​ണി​​യാ​​ട്ടും അ​​റി​​യി​​ച്ചു.