കോ​​ട്ട​​യം: മ​​ധ്യ​​വേ​​ന​​ല്‍ അ​​വ​​ധി​​ക്കു സ്‌​​കൂ​​ളു​​ക​​ള്‍ അ​​ട​​യ്ക്കും മു​​ന്‍​പേ അ​​ടു​​ത്ത അ​​ധ്യ​​യ​​ന വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള പാ​​ഠപു​​സ്ത​​ക​​ങ്ങ​​ള്‍ ജി​​ല്ല​​യി​​ല്‍ എ​​ത്തി​​ത്തു​​ട​​ങ്ങി. ജി​​ല്ല​​യി​​ലെ ബു​​ക്ക് ഹ​​ബ്ബാ​​യി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ര്‍​ജ് സ്‌​​കൂ​​ളി​​ലാ​​ണ് പാ​​ഠ പു​​സ്ത​​ക​​ങ്ങ​​ള്‍ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളു​​ടെ 76,493 പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ജി​​ല്ല​​യി​​ല്‍ ഒ​​ന്നു മു​​ത​​ല്‍ 10-ാം ക്ലാ​​സു​​വ​​രെ​​യു​​ള്ള വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​യി 15 ല​​ക്ഷ​​ത്തി​​ല്‍​പ്പ​​രം പു​​സ്ത​​ക​​ങ്ങ​​ളാ​​ണ് വി​​ത​​ര​​ണം ചെ​​യ്യേ​​ണ്ട​​ത്. ഇ​​തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​മെ​​ന്ന നി​​ല​​യി​​ലാ​​ണ് പു​​സ്ത​​ക​​ങ്ങ​​ള്‍ എ​​ത്തി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

തു​​ട​​ര്‍​ന്നു വി​​വി​​ധ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​യി അ​​ടു​​ത്ത അ​​ധ്യ​​യ​​ന വ​​ര്‍​ഷം ആ​​രം​​ഭി​​ക്കു​​മ്പോ​ഴേ​​ക്കും മു​​ഴു​​വ​​ന്‍ പു​​സ്ത​​ക​​ങ്ങ​​ളും എ​​ത്തി​​ക്കാ​​നാ​​ണ് അ​​ധി​​കൃ​​ത​​ര്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ 13 ഉ​​പ​​ജി​​ല്ല​​ക​​ളു​​ടെ കീ​​ഴി​​ലു​​ള്ള 250 സ്‌​​കൂ​​ള്‍ സൊ​​സൈ​​റ്റി​​ക​​ള്‍ മു​​ഖേ​​ന​​യാ​​ണ് പു​​സ്​​ത​​ക​​ങ്ങ​​ള്‍ ന​​ല്കു​​ന്ന​​ത്.

കേ​​ര​​ള ബു​​ക്സ് ആ​​ന്‍​ഡ് പ​​ബ്ലി​​ക്കേ​​ഷ​​ന്‍ സൊ​​സൈ​​റ്റി​​യി​​ല്‍ (കെ​​ബി​​പി​​എ​​സ്) നി​​ന്നാ​​ണ് ജി​​ല്ല​​യി​​ലെ ബു​​ക് ഹ​​ബ്ബി​​ലേ​​ക്ക് സ്വ​​കാ​​ര്യ ഏ​​ജ​​ന്‍​സി പു​​സ്ത​​ക​​ങ്ങ​​ള്‍ എ​​ത്തി​​ക്കു​​ന്ന​​ത്. ഇ​​തു കു​​ടും​​ബ​​ശ്രീ ഏ​​റ്റെ​​ടു​​ത്ത് വേ​​ര്‍​തി​​രി​​ച്ച് എ​​ണ്ണം തി​​ട്ട​​പ്പെ​​ടു​​ത്തി​​യാ​​ണ് സ്‌​​കൂ​​ള്‍ സൊ​​സൈ​​റ്റി​​ക്ക് കൈ​​മാ​​റു​​ന്ന​​ത്. കു​​ടും​​ബ​​ശ്രീ​​യു​​ടെ ഹ​​ബ്ബി​​ല്‍ എ​​ത്തി​​യി​​രി​​ക്കു​​ന്ന പു​​സ്ത​​ക​​ങ്ങ​​ള്‍ സോ​​ഫ്റ്റ്‌​​വേ​​ര്‍ സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ സോ​​ര്‍​ട്ട് ചെ​​യ്യും.

ഓ​​രോ സൊ​​സൈ​​റ്റി​​യും അ​​വ​​രു​​ടെ ഇ​​ന്‍റ​ന്‍റ് ന​​മ്പ​​ര്‍ സോ​​ഫ്റ്റ്‌​വേ​​റി​​ല്‍ ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. ഈ ​​ഇ​​ന്‍റ​ന്‍റ് എ​​ടു​​ത്ത് കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ള്‍ സോ​​ര്‍​ട്ട് ചെ​​യ്തും സ്ട്രാ​​പ്പ് ചെ​​യ്തും ബൈ​​ന്‍​ഡ് ചെ​​യ്തുമാണ് പു​​സ്ത​​ക​​ങ്ങ​​ള്‍ സൊ​​സൈ​​റ്റി​​യി​​ലേ​​ക്കു കൈ​​മാ​​റു​​ന്ന​​ത്.

ഒ​​രു സൂ​​പ്പ​​ര്‍​വൈ​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 10 കു​​ടും​​ബ​​ശ്രീ അം​​ഗ​​ങ്ങ​​ളാ​​ണ് പു​​സ​​ത​​ക​​ങ്ങ​​ള്‍ ത​​രം​​തി​​രി​​ക്കു​​ന്ന​​ത്.