കോ​​ട്ട​​യം: രാ​​ജ്യ​​ത്തു​​ത​​ന്നെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന തോ​​തി​​ലാ​​ണ് ഒ​​രാ​​ഴ്ച​​യാ​​യി കോ​​ട്ട​​യ​​ത്തെ താ​​പ​​നി​​ല. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 36.8 ഡി​​ഗ്രി​​യി​​ലെ​​ത്തി​​യ ചൂ​​ട് ഫെ​​ബ്രു​​വ​​രി​​യി​​ല്‍ 37 ഡി​​ഗ്രി​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്നേ​​ക്കും. 2024 ജ​​നു​​വ​​രി​​യേ​​ക്കാ​​ള്‍ ഒ​​രു ഡി​​ഗ്രി കൂ​​ടു​​ത​​ലാ​​ണ് വ​​ട​​വാ​​തൂ​​രി​​ല്‍ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

2010ല്‍ ​​ജി​​ല്ല​​യി​​ല്‍ ശ​​രാ​​ശ​​രി 33.5 ഡി​​ഗ്രി മാ​​ത്ര​​മാ​​യി​​രു​​ന്നു ജ​​നു​​വ​​രി​​യി​​ലെ താ​​പം. അ​​താ​​യ​​ത് 15 വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ മൂ​​ന്നു ഡി​​ഗ്രി​​യു​​ടെ വ​​ര്‍​ധ​​ന. മാ​​ര്‍​ച്ചി​​ല്‍ അ​​സ​​ഹ​​നീ​​യ​​മാ​​യ നി​​ല​​യി​​ലേ​​ക്ക് ചൂ​​ട് കൂ​​ടു​​മെ​​ന്നാ​​ണ് സൂ​​ച​​ന. ഈ​​ര്‍​പ്പ​​ത്തി​​ന്‍റെ തോ​​ത് ഉ​​യ​​ര്‍​ന്നു നി​​ല്‍​ക്കു​​ന്ന​​തി​​ല്‍ ഉ​​ഷ്ണ​​വും വ​​ര്‍​ധി​​ക്കും. 2024 ഫെ​​ബ്രു​​വ​​രി 27ന് 38.5, ​​മാ​​ര്‍​ച്ച് 12ന് 39.0, ​​ഏ​​പ്രി​​ല്‍ 28ന് 38.5 ​​ഡി​​ഗ്രി സെ​​ല്‍​ഷസ് വ​​രെ കോ​​ട്ട​​യ​​ത്ത് ചൂ​​ട് ഉ​​യ​​ര്‍​ന്നി​​രു​​ന്നു. എ​​ന്നാ​​ല്‍, ക​​ഴി​​ഞ്ഞ വേ​​ന​​ലി​​ല്‍ ര​​ണ്ടു ദി​​വ​​സം വ​​ട​​വാ​​തൂ​​രി​​ല്‍ താ​​പ​​നി​​ല 40 ഡി​​ഗ്രി​​യി​​ലെ​​ത്തി​​യ​​താ​​യാ ണ് കാ​​ലാ​​വ​​സ്ഥാ വി​​ഭാ​​ഗം പ​​റ​​യു​​ന്ന​​ത്. മ​​ല​​യോ​​ര​​ങ്ങ​​ളി​​ല്‍ വ​​റ​​വു​​കാ​​റ്റ് വീ​​ശു​​ന്ന​​തി​​നാ​​ല്‍ ക​​ടു​​ത്ത വേ​​ന​​ലി​​നാണ് സാ​​ധ്യ​​ത. രാ​​ത്രി ശൈ​​ത്യം ഫെ​​ബ്രു​​വ​​രി ആ​​ദ്യ​​വാ​​രം പി​​ന്‍​വാ​​ങ്ങും.

വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ചൂ​​ട് വീ​​ണ്ടും കൂ​​ടു​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ വി​​ഭാ​​ഗം ന​​ല്‍​കു​​ന്ന​​ത്. ഈ ​​മാ​​സം പ​​കു​​തി​​യോ​​ടെ മ​​ഴ​​യ്ക്ക് സാ​​ധ്യ​​ത​​യു​​ണ്ടെ​​ങ്കി​​ലും ചൂ​​ട് കു​​റ​​യി​​ല്ല. പി​​ന്നാ​​ലെ വ​​ര​​ള്‍​ച്ച​​യും പ്ര​​തീ​​ക്ഷി​​ക്കാം.