പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ഭ്യാ​സ-​സാം​സ്‌​കാ​രി​ക പ്ര​ദ​ര്‍​ശ​ന​മാ​യ ലു​മി​നാ​രി​യ സ​മാ​പി​ച്ചു.

കോ​ള​ജി​ലെ അ​ധ്യാ​പ​ക​ര്‍, അ​ന​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു​ള്ള വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ മാ​സ​ങ്ങ​ളോ​ള​മു​ള്ള ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു കോ​ള​ജി​ലെ 21 ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്റ്റാ​ളു​ക​ള്‍. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​വ​സ​വും സ​ന്ദ​ര്‍​ശ​ക​രാ​യി എ​ത്തി​യത്.

മ​തി​യാ​യ വി​ശ്ര​മ​സ്ഥ​ല​ങ്ങ​ള്‍, വൈ​ദ്യ​സ​ഹാ​യ​ങ്ങ​ള്‍, എ​ല്ലാ സ്റ്റാ​ളു​ക​ളി​ലും സ​ന്ദ​ര്‍​ശ​ന വ​ഴി​ക​ളി​ലു​മു​ണ്ടാ​യി​രു​ന്ന വോ​ള​ന്‍റി​യേ​ഴ്‌​സ്, ഓ​രോ വി​ഷ​യ​ത്തെ​യും​കു​റി​ച്ച് സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ല​ളി​ത​മാ​യി കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ക്കാ​ന്‍ പ​രിശീ​ല​നം കി​ട്ടി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സാ​ന്നി​ധ്യം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ത്തുകൊ​ണ്ടു​ള്ള ചി​ട്ട​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, മു​പ്പ​തേ​ക്ക​റോ​ളം വി​ശാ​ല​മാ​യി കി​ട​ക്കു​ന്ന കാ​മ്പ​സി​ന്‍റെ പ്രൗ​ഢി​യും സൗ​ന്ദ​ര്യ​വും ഒ​രു​പോ​ലെ പ്ര​തി​ഫ​ലി​പ്പി​ച്ച വെ​ളി​ച്ച​വി​താ​നം, ക​ലാ​സ​ന്ധ്യ​ക​ള്‍, ഫു​ഡ് ഫെ​സ്റ്റ്, ഇ​ന്ത്യ​യി​ലെ ശ്ര​ദ്ധേ​യ​രാ​യ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം, ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണം എ​ന്നി​ങ്ങ​നെ നി​ര​വ​ധി ഘ​ട​ക​ങ്ങ​ളാ​ണ് ഇ​ത​ര മേ​ള​ക​ളി​ല്‍​നി​ന്ന് ലുമി​നാ​രി​യാ​യെ വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്.

മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മു​ഖ്യ വി​കാ​രി ജ​ന​റാ​ളും കോ​ള​ജ് മാ​നേ​ജ​രു​മാ​യ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ആ​ശി​ഷ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

സൂ​പ്പ​ര്‍ ബൈ​ക്ക്
എ​ക്‌​സ്‌​പോ

പാ​ലാ: ലു​മി​നാ​രി​യ പ്ര​ദ​ര്‍​ശ​ന​മേ​ള​യി​ല്‍ ഞാ​യ​റാ​ഴ്ച എ​ത്തി​യ സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് വി​സ്മ​യ​ക്കാ​ഴ്ച​യൊ​രു​ക്കി സൂ​പ്പ​ര്‍ ബൈ​ക്കു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ന​ട​ന്നു. പ​തി​നാ​ലു ല​ക്ഷം മു​ത​ല്‍ അ​തി​ന് മു​ക​ളി​ലേ​ക്കു വി​ല വ​രു​ന്ന എ​ട്ട് സൂപ്പ​ര്‍ ബൈ​ക്കു​ക​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.