മു​ണ്ട​ക്ക​യം: മു​പ്പ​ത്തി​യൊ​ന്നാം​മൈ​ൽ ടൗ​ണി​ൽ സീ​ബ്രാ​ലൈ​നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ്നേ​ഹ​തീ​രം റെ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ൾ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന ഈ ​ഭാ​ഗ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ണ്ടാ​യി​രു​ന്ന സീ​ബ്രാ​ലൈ​നു​ക​ൾ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ മാ​ഞ്ഞു. പി​ന്നീ​ട് ഇ​വ പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​വാ​ൻ ഇ​വി​ടെ അ​ടി​യ​ന്ത​ര​മാ​യി സീ​ബ്രാ​ലൈ​നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ്നേ​ഹ​തീ​രം റെ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ. കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​മ്മ മാ​ത്യു, കെ.​എം.​എ. നാ​സ​ർ, സോ​ണി തോ​മ​സ്, നൈ​നാ​ൻ വി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ണ്ട​ക്ക​യം പോ​ലീ​സ് എ​സ്എ​ച്ച്ഒ രാ​കേ​ഷ് കു​മാ​ർ "സാ​മൂ​ഹ്യ​സു​ര​ക്ഷ, പൗ​ര​ന്‍റെ ക​ട​മ' എ​ന്ന വി​ഷ​യ​ത്തി​ലും പൊ​ൻ​കു​ന്നം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നു "ല​ഹ​രി സാ​മൂ​ഹ്യ വി​പ​ത്ത്' എ​ന്ന വി​ഷ​യ​ത്തി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.

അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി ഇ.​കെ. കാ​സിം-​പ്ര​സി​ഡ​ന്‍റ്, കെ.​എം.​എ. നാ​സ​ർ-​സെ​ക്ര​ട്ട​റി, മാ​ത്യു വ​ള​യ​ത്തി​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും 13 അം​ഗ ക​മ്മി​റ്റി​യും തെ​ര​ഞ്ഞെ​ടു​ത്തു. നൈ​നാ​ൻ വി. ​മാ​ത്യു​വി​നെ ര​ക്ഷാ​ധി​കാ​രി​യാ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.