പൊ​ൻ​കു​ന്നം: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യു​ടെ ഫ​ലം കൊ​യ്ത് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത്. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​പ​ദ്ധ​തി​യി​ലൂ​ടെ സ​മ്പൂ​ർ​ണ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​രാ​താ പ​ഞ്ചാ​യ​ത്ത് എ​ന്ന നേ​ട്ടം കൈ​വ​രി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ 30,000 പേ​ർ​ക്ക് കി​ല പ​രി​ശീ​ല​നം ന​ൽ​കി​യ 12 സെ​ന​റ്റ​ർ​മാ​ർ ക്ലാ​സു​ക​ൾ ന​ൽ​കി. കൂ​ടാ​തെ അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ൽ​കി. നി​യ​മ​സ​ഭ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ന്നും​ഭാ​ഗം സെ​ന്‍റ് ജോ​സ​ഫ് പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ന​ട​ത്തി​യ മോ​ഡ​ൽ പാ​ർ​ല​മെ​ന്‍റ് വി​ജ്ഞാ​ന​പ്ര​ദ​വും ആ​ക​ർ​ഷ​ണി​യ​വു​മാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സി​ല​ബ​സ് അ​നു​സ​രി​ച്ചു​ള്ള ഭ​ര​ണ​ഘ​ട​നാ പു​സ്ത​ക​വും ആ​മു​ഖ ക​ല​ണ്ട​റും ന​ൽ​കി. 30,000 ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി മെ​ഗാ പ​രീ​ക്ഷ​യും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി ഭ​ര​ണ​ഘ​ട​നാ ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ സാ​ക്ഷ​ര​താ യ​ജ്ഞ​ത്തി​ന് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ റി​ട്ട. ചീ​ഫ് ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ സാ​ക്ഷ​ര​ത നേ​ടി​യ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ഗി​രീ​ഷ് എ​സ്. നാ​യ​ർ, ജോ​ളി ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടുത്തു.