മു​ണ്ട​ക്ക​യം: വെ​ള്ള​നാ​ടി എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്ന വ​ള്ള​ക്ക​ട​വ് പാ​ലം ത​ക​ർ​ന്നി​ട്ടു വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്. പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ന്ന പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. എ​ന്നാ​ൽ, തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും വൈ​കു​ക​യാ​ണ്.

2021 ഒ​ക്ടോ​ബ​ർ 16നു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ലാ​ണ് മേ​ഖ​ല​യി​ലെ നി​ര​വ​ധി പാ​ല​ങ്ങ​ൾ​ക്കും റോ​ഡു​ക​ൾ​ക്കു​മൊ​പ്പം വെ​ള്ള​നാ​ടി വെ​ള്ള​ക്ക​ട​വ് പാ​ല​വും ഒ​ലി​ച്ചു​പോ​യ​ത്. വെ​ള്ള​നാ​ടി, കൂ​രം​തൂ​ക്ക്, ഇ​ഞ്ചി​യാ​നി, പു​ലി​ക്കു​ന്ന്, അ​മ​രാ​വ​തി മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​പാ​ലം. 1990ക​ളി​ലാ​ണ് പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഈ ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്നു പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഈ ​പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​പ്പി​ച്ചു ബാ​ക്കി​യെ​ല്ലാം 2021ലെ ​പ്ര​ള​യം ക​വ​ർ​ന്നു. എ​സ്റ്റേ​റ്റ് മേ​ഖ​ല​യാ​യ​തു​കൊ​ണ്ടു ത​ന്നെ പൊ​തു​ഗ​താ​ഗ​ത​മി​ല്ലാ​ത്ത മേ​ഖ​ല​യി​ൽ പാ​ല​ത്തി​ലൂ​ടെ​യു​ള്ള എ​ളു​പ്പ​വ​ഴി​യാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​ശ്ര​യം. പാ​ലം ന​വീ​ക​ര​ണ​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ചെ​ന്ന പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

നി​ല​വി​ൽ തൂ​ണു​ക​ൾ നി​ല​നി​ർ​ത്തി പാ​ലം ന​വീ​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി. പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ര​ണ്ടു കോ​ടി രൂ​പ​യോ​ളം ചെ​ല​വു വ​രു​മെ​ന്ന​തി​നാ​ലും തൂ​ണു​ക​ൾ​ക്കു ബ​ല​ക്ഷ​യ​മി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലു​മാ​യി​രു​ന്നു ഈ ​തീ​രു​മാ​നം.

എ​ന്നാ​ൽ, പ്ര​ഖ്യാ​പ​ന​മ​ല്ലാ​ത്ത തു​ട​ർ​ന്നു ന​ട​പ​ടി​ക​ളൊ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ഉ​ണ്ടാ​കു​ന്നി​ല്ല. എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ഇ​പ്പോ​ൾ കി​ലോ​മീ​റ്റ​ർ അ​ധി​കം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. എ​സ്റ്റേ​റ്റി​ൽ പ​ണി​യെ​ടു​ക്കു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ൽ​നി​ന്നു ന​ല്ലൊ​രു പ​ങ്ക് യാ​ത്ര ചെ​ല​വി​നാ​യി മു​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.