ഫാ.വെട്ടിക്കാപ്പള്ളി അനുസ്മരണയോഗം നടത്തി
1490544
Saturday, December 28, 2024 7:00 AM IST
വൈക്കം: വെട്ടിക്കാപ്പള്ളി കുടുംബയോഗത്തിന്റെ 44-ാമത് വാർഷികവും വൈക്കം സത്യഗ്രഹ സമര പോരാളി ഫാ. സിറിയക്ക് വെട്ടിക്കാപ്പള്ളിയുടെ അനുസ്മരണവും നടത്തി. വാർഷികയോഗം പ്രസിഡന്റ് സിറിയക്ക് ചോലംങ്കേരിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ജോൺ.ജെ വെട്ടിക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഫ. സിറിയക് ജെ. ചോലങ്കേരിൽ , റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി.എക്സ്. സേവ്യർ, കൺവീനർ ടെൽസൺതോമസ് വെട്ടിക്കാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.