കുന്നോന്നിയുടെ ആത്മീയാങ്കണത്തിലേക്ക് മുത്തിയമ്മ എഴുന്നള്ളിയെത്തി
1490427
Saturday, December 28, 2024 5:43 AM IST
കുന്നോന്നി: കുറവിലങ്ങാടുനിന്നു മുത്തിയമ്മയുടെ തിരുസ്വരൂപം കുന്നോന്നി പള്ളിയിൽ എത്തിച്ചു. കുറവിലങ്ങാട് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനി തിരുസ്വരൂപം വെഞ്ചരിച്ച് അലങ്കരിച്ച വാഹനത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കുന്നോന്നി പള്ളിയിലേക്ക് ആനയിച്ചു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിലിന്റെ നേതൃത്വത്തിൽ സഹവികാരിമാരും കുറവിലങ്ങാട്ടെ വിശ്വാസിസമൂഹവും കുന്നോന്നി പള്ളി വികാരി ഫാ. മാത്യു പീടികയിലിന്റെ നേതൃത്വത്തിൽ കുന്നോന്നി ഇടവകസമൂഹവും ജപമാല പ്രാർഥന ചൊല്ലി മുന്തിയമ്മയുടെ തിരുസ്വരൂപത്തെ അനുഗമിച്ചു.
കുന്നോന്നി പള്ളി അങ്കണത്തിൽ എത്തിയ മുത്തിയമ്മയുടെ തിരുസ്വരൂപത്തെ ഇടവകസമൂഹം ആദരവോടെ സ്വീകരിച്ച് പള്ളിയിലെത്തിച്ചു. പ്രത്യേകം നിർമിച്ചിരിക്കുന്ന മുത്തിയമ്മ ഗ്രോട്ടോയിൽ അടുത്ത ദിവസം പ്രതിഷ്ഠിക്കും.