ക്രിസ്മസ് സന്ദേശയാത്ര നടത്തി
1490543
Saturday, December 28, 2024 7:00 AM IST
കടുത്തുരുത്തി: സെന്റ് മേരീസ് വലിയപള്ളിയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ക്രിസ്മസ് സന്ദേശയാത്ര നടത്തി. വലിയപള്ളി അങ്കണത്തില്‍ നിന്നും അലങ്കരിച്ച പുല്കൂടിന്റെയും വാദ്യമേളങ്ങളുടെയും ക്രിസ്മസ് പാപ്പാമാരുടെയും അകമ്പടിയോടെ കടുത്തുരുത്തി ടൗണിലെ ഓപ്പണ്‍ സ്റ്റേഡിയത്തിലേക്കായിരുന്നു സന്ദേശയാത്ര നടത്തിയത്. വികാരി ഫാ.തോമസ് ആനിമൂട്ടില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത് ക്രിസ്മസ് സന്ദേശം നല്കി. ക്രിസ്മസ് കരോളും മറ്റു കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു.
സഹവികാരി ഫാ.സന്തോഷ് മുല്ലമംഗലത്തിന്റെ നേതൃത്വത്തില്‍ പള്ളിയിലെ കൂടാരയോഗ കേന്ദ്രകമ്മിറ്റി, കെസിസി, കെസിഡബ്ല്യുഎ, കെസിവൈഎല്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.