പുരുഷവിഭാഗം ദേശീയ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് : ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തി കേരളം പ്രീക്വാര്‍ട്ടറില്‍
1490576
Saturday, December 28, 2024 7:09 AM IST
ചങ്ങനാശേരി: ചങ്ങനാശേരി എസ്ബി കോളജില്‍ നടക്കുന്ന 53-ാമത് സീനിയര്‍ പുരുഷവിഭാഗം ദേശീയ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന ലീഗ് മത്സരത്തില്‍ കേരളം 28നെതിരേ 33 ഗോളുകള്‍ക്ക് ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തി. ഇതോടുകൂടി ലീഗില്‍ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചു പൂള് ജേതാവായി കേരളം പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ഇന്നു രാവിലെ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഹിമാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. ഹരിയാന, വെസ്റ്റ് ബംഗാള്‍, റെയില്‍വേസ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ചണ്ഡിഗഡ്, തമിഴ്നാട്, ബീഹാര്‍, രാജസ്ഥാന്, പഞ്ചാബ്, സര്‍വീസസ് ടീമുകളും പ്രീക്വാട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.