തിരുനാളാഘോഷം : തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് പള്ളിയില്‍
1490578
Saturday, December 28, 2024 7:09 AM IST
തോട്ടയ്ക്കാട്: സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍ ഉണ്ണീശോയുടെ തിരുനാളാഘോഷത്തിന് ഇന്നു കൊടിയേറും. രാവിലെ 6.15ന് വികാരി ഫാ. ജോണ്‍ പരുവപ്പറമ്പില്‍ കൊടിയേറ്റു നിര്‍വഹിക്കും. 6.30ന് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാള്‍, വിശുദ്ധകുര്‍ബാന.
വൈകുന്നേരം നാലിന് വിശുദ്ധകുര്‍ബാന. ഇടവകയിലെ വൈദികരായ ഫാ. വര്‍ഗീസ് കൈതപ്പറമ്പില്, ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. സിറിയക് കൈമക്കുഴി, ഫാ. ജയിംസ് അമ്പലത്തട്ടേല്‍, ഫാ. ജയിംസ് കുന്നത്ത്, ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. ജോര്‍ജ് കൈതപ്പറമ്പില്, ഫാ. വര്‍ഗീസ് പുളിക്കപ്പടവില്‍ എന്നിവര്‍ കാര്‍മികരായിരിക്കും. തുടര്‍ന്ന് സെമിത്തേരിയില്‍ പ്രാര്‍ഥന.
29 മുതല്‍ 31വരെ തീയതികളില്‍ രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധകുര്‍ബാന. ഫാ.ബെന്നി തറപ്പേല്‍, ഫാ. ജോസഫ് കടപ്രാക്കുന്നേല്, ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജയിംസ് അത്തിക്കളം, ഫാ. ജയിന് പുത്തന്പരുയ്ക്കല്, ഫാ. ജോസഫ് കൊല്ലംപറമ്പില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. 31ന് വൈകുന്നേരം ആറിന് വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയിലേക്ക് പ്രദക്ഷിണം. ഫാ. റോയി കണ്ണഞ്ചിറ സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ദിനമായ ജനുവരി ഒന്നിന് രാവിലെ 6.30ന് ഫാ. സിറിയക് കാഞ്ഞിരത്തുംമൂട്ടില്‍, ഒമ്പതിന് ഫാ. ജിനു മാന്തിയില്‍, ഫാ. ബിബിന്‍ വടക്കേക്കുന്നേല്‍, വൈകുന്നേരം 4.30ന് ഫാ. വര്‍ഗീസ് പുളിക്കപ്പടവില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്. രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷന്‍സിന്റെ നാടകം "തച്ചന്’.