സഭാ സ്ഥാപനങ്ങള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവ ആയിരിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
1490424
Saturday, December 28, 2024 5:42 AM IST
രാമപുരം: സാമൂഹിക പ്രതിബദ്ധതയുള്ളവയായിരിക്കണം സഭാസ്ഥാപനങ്ങളെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ നവീകരിച്ച പാരിഷ് ഹാളിന്റെ വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് തയാറാവുക എന്നത് ഏത് വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്ക്ക് ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം വളരെ ശക്തമായ ഇക്കാലത്ത് ജനങ്ങളുടെ നന്മയ്ക്കാവശ്യമായ മാറ്റങ്ങളും സൗകര്യങ്ങളും എല്ലാവരും അര്‍ഹിക്കുന്നു. അതിനാല്‍ കാലഘട്ടത്തിനനുസൃതമായ മാറ്റത്തോടെ നവീകരിച്ച പാരിഷ് ഹാള്‍ അനേകം പേര്‍ക്ക് നന്മകള്‍ക്ക് കാരണമാകട്ടെയെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
മുഖ്യ വികാരി ജനറാൾ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, ഫാ. തോമസ് വെട്ടുകാട്ടില്‍,
ഫാ. ഏബ്രഹാം കാക്കാനിയില്‍, ഫാ. ജോവാന്നി കുറുവാച്ചിറ, ഫാ. ജോണ്‍ മണാങ്കല്‍, കൈക്കാരന്മാരായ സജി മിറ്റത്താനി, തോമാച്ചന് പുളിക്കപ്പടവില്‍, മാത്തുക്കുട്ടി തെങ്ങുംപള്ളി, സിബി മുണ്ടപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.