ഇളവ് പ്രഖ്യാപിച്ചു
1490577
Saturday, December 28, 2024 7:09 AM IST
ചങ്ങനാശേരി: സബ് രജിസ്ട്രാര്‍ ഓഫീസില്‍ വസ്തുവില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്ത് അണ്ടര്‍ വാല്യൂവേഷന്‍ നടപടികള്‍ നേരിടുന്നവര്‍ക്കു സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 1986 ജനുവരി ഒന്നുമുതല്‍ 2017 മാര്‍ച്ച് 30 വരെ കാലയളവില്‍ ഉള്ള കേസുകള്‍ക്ക് മുദ്രവിലയില്‍ 50 ശതമാനവും രജിസ്ട്രേഷന് ഫീസില്‍ 75 ശതമാനവും വരെ ഇളവുകള്‍ ലഭിക്കുന്ന സെറ്റില്‍മെന്റ് കമ്മീഷനാണ് ഒന്നാമത്തേത്.
2017 ഏപ്രില്‍ ഒന്നു മുതല്‍ 20123 മാര്‍ച്ച് 30 വരെ കാലയളവില്‍ ഉളള കേസകള്ക്ക് രജിസ്ട്രേഷന് ഫീസ് പൂര്‍ണമായും ഒഴിവാക്കി മുദ്രവിലയില്‍ 50 വെര്മാക്സ്തന് നല്‍കുന്ന് കോമ്പൗണ്ടിംഗ് പദ്ധതിയാണ് രണ്ടാമത്തെ തീര്‍പ്പാക്കന്‍.
സര്‍ക്കാര്‍ ഇളവുകള്‍ 2025 മാര്‍ച്ച് 31 വരെ പ്രയോജനപ്പെടുത്താം. പദ്ധതികള്‍ പ്രയോജനപ്പെടുത്തി ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് സബ് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812423599 ഫോണ്‍ നമ്പറുമായി ബന്ധപ്പെടണം.