അതിരമ്പുഴ പള്ളിയിൽ ഇന്ന് തിരുപ്പിറവി സ്നേഹക്കൂട്ടായ്മ
1490538
Saturday, December 28, 2024 7:00 AM IST
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇന്ന് തിരുപ്പിറവി സ്നേഹക്കൂട്ടായ്മ നടത്തും. വൈകിട്ട് ഏഴിന് സെന്റ് മേരീസ് പാരിഷ് ഹാളിൽ കൂട്ടായ്മ ആരംഭിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള കൂട്ടായ്മയിൽ പങ്കാളികളാകും.
വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ, കെ. ഫ്രാൻസിസ് ജോർജ് എംപി, ജോസ് കെ. മാണി എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, തോമസ് ചാഴികാടൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയിംസ് കുര്യൻ, ആൻസ് വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
അസിസ്റ്റന്റ് വികാരിമാരായ ഫാ. ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. നവീൻ മാമൂട്ടിൽ, ഫാ. അലക്സ് വടശേരി സിആർഎം, കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ എന്നിവർ നേതൃത്വം നൽകും.