കത്തോലിക്ക കോണ്‍ഗ്രസ് നെടുംകുന്നം ഫൊറോന കണ്വന്ഷന്
1490586
Saturday, December 28, 2024 7:12 AM IST
നെടുംകുന്നം: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കര്‍ഷക രക്ഷാ നസ്രാണി മുന്നേറ്റത്തിന് മുന്നോടിയായി നെടുംകുന്നം ഫൊറോന തല കണ്വന്ഷന് ഇന്ന് നടക്കും. നെടുംകുന്നം ഫൊറോന മിനി പാരിഷ് ഹാളില്‍ ഉച്ചകഴിഞ്ഞ് 2.45നു നടക്കുന്ന കണ്വന്ഷന് വികാരി ജനറാൾ മോൺ. വര്‍ഗീസ് താനമാവുങ്കല്‍ ഉദ്ഘാടനം ചെയ്യും.
ഫൊറോന പ്രസിഡന്റ് ഇ.ജെ. തോമസ് ഇടത്താഴെ അധ്യക്ഷത വഹിക്കും. ഫാ. സെബാസ്റ്റ്യന്‍ നെടുംതുണ്ടത്തില്‍, ഫാ. വര്‍ഗീസ് കൈതപ്പറമ്പില്, അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറെവീട്ടില്‍, ജോണ്‍ സെബാസ്റ്റ്യന്‍ അമ്പിപ്പറമ്പില്‍,
ജോസ് കെ. ജേക്കബ് കളത്തില്‍, എ.ജെ. ജോര്‍ജ് എള്ളുംകാലായില്‍, ജോണ്‍ ഇലഞ്ഞിപുറം, മേരിക്കുട്ടി ജോസഫ് ആഴാംചിറ, പി.ജെ. ചാക്കോ പനമുക്കം, ഷിജി ജോണ്സണ്, ജോസഫ് സെബാസ്റ്റ്യന്‍ പത്തുംപാടം എന്നിവര്‍ പ്രസംഗിക്കും.