മെറിറ്റ് അവാര്‍ഡ് വിതരണം നടത്തി
1490540
Saturday, December 28, 2024 7:00 AM IST
കോട്ടയം: മലങ്കര യാക്കോബായ സിറിയന്‍ സണ്ഡേസ്കൂള് അസോസിയേഷന് കോട്ടയം ഭദ്രാസന അധ്യാപകരുടെ വാര്‍ഷിക സമ്മേളനവും സെമിനാറും മെറിറ്റ് അവാര്‍ഡ് വിതരണവും പാണംപടി സെന്റ് മേരീസ് പള്ളിയില്‍ നടത്തി.
സമ്മേളനം സൂനഹദോസ് സെക്രട്ടറിയും ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. സെമിനാര്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ ഈവാനിയോസ് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ലോകസഭാ കൗണ്‍സില്‍ മോഡറേറ്റര്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, മോട്ടിവേഷണല്‍ സ്പീക്കര്‍ ഫാ. ജിനു പള്ളിപ്പാട്ട് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ഭദ്രാസന ഡയറക്ടര്‍ അവിനേഷ് തണ്ടാശേരില്‍, സഹവികാരി ഫാ. ജോജോ ജോസ് നടുവിലേപ്പറമ്പില്‍, ട്രസ്റ്റി കെ.എം. പോള്‍ കറുകപ്പുറം, സെക്രട്ടറി വി.എം. ജോണ്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കോര സി. കുന്നുംപുറം, എബി മാത്യു,
ഭദ്രാസന സെക്രട്ടറി കെ.ജെ. ജോമോന്, ഹെഡ്മാസ്റ്റര് പ്രതിനിധി ഷിനു ചെറിയാന്, അധ്യാപക പ്രതിനിധി സാജന് കുര്യാക്കോസ്, ഡിസ്ട്രിക്ട് ഇന്‍സ്പക്ടര്‍ ജേക്കബ് ജോണ്‍, ഹെഡ്മാസ്റ്റര് സുരേഷ് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.