ഉണ്ണി മിശിഹാ പള്ളിയില്‍ തിരുനാളിന് കൊടിയേറി
1490542
Saturday, December 28, 2024 7:00 AM IST
മധുരവേലി: ഉണ്ണി മിശിഹാ പള്ളിയില്‍ തിരുനാളിന് കൊടിയേറി. ഫാ.പോള്‍ ചാലാവീട്ടില്‍ കാര്‍മികത്വം വഹിച്ചു. ഇന്ന് രാവിലെ 6.30 നും 11 നും വിശുദ്ധകുർബാന, തുടര്‍ന്ന് ആരാധന, രോഗശാന്തി ശുശ്രൂഷ, വെഞ്ചരിപ്പ്, ദിവ്യകാരുണ്യ പ്രദക്ഷിണം, വൈകുന്നേരം അഞ്ചിന് തിരുനാള്‍ ദിവ്യബലി, തുടര്‍ന്ന് ക്രിസ്തുരാജ കപ്പേളയിലേക്ക് പ്രദക്ഷിണം.
നാളെ രാവിലെ 6.30 ന് വിശുദ്ധ കുർബാന, 10ന് പൊന്തിഫിക്കല്‍ ദിവ്യബലി (ലത്തീന്‍ റീത്തില്‍) ഫാ.സെബാസ്റ്റ്യന്‍ മാത്യു വില്ലുകുളം കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്ലാമൂട് കുരിശടിയിലേക്ക് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീര്‍വാദം, സ്നേഹവിരുന്ന്, രാത്രി ഏഴിന് കലാസന്ധ്യ.