ഷെഫീഖ് വധശ്രമ കേസ്: പ്രോസിക്യൂട്ടറെ ആദരിച്ചു
1490415
Saturday, December 28, 2024 5:29 AM IST
തൊടുപുഴ: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തെ തുടർന്നു മൃതപ്രായനായി തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ സംരക്ഷണയിൽ കഴിയുന്ന ഷെഫീഖിന് നീതി നേടികൊടുക്കുന്നതിന് നിയമപോരാട്ടം നടത്തിയ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. രാജേഷിനെ തൊടുപുഴ ഗോൾഡൻ ലയണ്‍സ് ക്ലബ്ആദരിച്ചു. ചടങ്ങിൽ നഗരസഭാ കൗണ്‍സിലർ ജയലക്ഷ്മി ഗോപൻ അധ്യക്ഷത വഹിച്ചു.