ഓർമകളുടെ തിരുമുറ്റത്ത് അവര്‍ ഒത്തുചേര്‍ന്നു
1490425
Saturday, December 28, 2024 5:42 AM IST
പൂഞ്ഞാർ: സ്നേഹക്കൂട്ടായ്മയുടെ വേദിയൊരുക്കി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി. 2000ത്തില്‍ പ്ലസ്ടു ആരംഭിച്ച സെന്റ് ആന്റണീസ് സ്കൂളില്‍ ആദ്യമായാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പൂര്‍വവിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ചത്.
2000 മുതല്‍ 2010 വരെയുള്ള ബാച്ചുകളിലെ വിദ്യാർഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളനം സ്കൂള്‍ മുന്‍ മാനേജർ ഫാ. സിറിയക് പന്നിവേലില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വില്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു.
അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപാഠികളെ യോഗം അനുസ്മരിച്ചു. അധ്യാപിക ബിനു ജോര്‍ജ് അനുസ്മരണപ്രഭാഷണം നടത്തി. റിട്ട. അധ്യാപകന് എ.ജെ. ജോസഫ്, പിടിഎ പ്രസിഡന്റ് പ്രസാദ് കുരുവിള, സംഘാടകസമിതി അംഗം ക്ലിന്റ്മോന് സണ്ണി, ഫാ. മാര്ട്ടിന് മണ്ണനാല്, ദീപാ ജോർജ് എന്നിവർ പ്രസംഗിച്ചു.