മാടപ്പള്ളി ചെറുപുഷ്പം പള്ളിയില്‍
1490579
Saturday, December 28, 2024 7:09 AM IST
മാടപ്പള്ളി: ചെറുപുഷ്പം പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യാ പുണ്യവതിയുടെ തിരുനാളിന് ഇന്നു കൊടിയേറും. ജനുവരി അഞ്ചിനാണ് പ്രധാന തിരുനാള്‍ ആഘോഷം. രാവിലെ 6.15ന് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളിനോടനുബന്ധിച്ചുള്ള വിശുദ്ധകുര്‍ബാന.
ഉച്ചകഴിഞ്ഞ് 3.30ന് ചെറുപുഷ്പ മിഷന്‍ലീഗിന്റെയും കുടുംബകൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ഏലംകുന്ന് കുരിശടിയില്‍നിന്നും ചെറുപുഷ്പതീര്ഥാടനം ആരംഭിക്കും. തീര്‍ഥാടനം പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ വികാരി ഫാ. മാത്യു ചെത്തിപ്പുഴ കൊടിയേറ്റു കര്‍മം നിര്‍വഹിക്കും. 4.15ന് വിശുദ്ധകുര്‍ബാന ഫാ.സോബിച്ചന് ചേപ്പില. തുടര്‍ന്ന് കൊച്ചുത്രേസ്യാ നാമധാരി സംഗമം.
നാളെ മുതല്‍ രാവിലെ 6.15 നും വൈകുന്നേരം 4.30നും മധ്യസ്ഥപ്രാര്‍ഥന, വിശുദ്ധകുര്‍ബാന. വിവിധ ദിവസങ്ങളില്‍ ഫാ. മിജോ കൈതപ്പറമ്പില്, ഫാ. തോമസ് കുത്തുകല്ലുങ്കല്‍, ഫാ. ജോസഫ് കൊച്ചീത്ര, ഫാ. ജോബിന് കരിപ്പാശേരി, ഫാ. ജസ്റ്റിന് കാരിക്കത്തറ, ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ഫാ. രെജിന്‍ കീച്ചേരില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും.
ജനുവരി രണ്ടിന് വൈകുന്നേരം 6.30ന് ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലാസന്ധ്യ. മൂന്നിന് രാത്രി ഏഴിന് കോഴിക്കോട് സങ്കീര്‍ത്തനയുടെ സാമൂഹ്യനാടകം “പറന്നുയരാനൊരു ചിറക്’’, നാലിന് രാത്രി ഏഴിന് ആകാശവിസ്മയം.
പ്രധാനതിരുനാള് ദിനമായ അഞ്ചിന് രാവിലെ ആറിന് ഫാ. മാത്യു ചെത്തിപ്പുഴ, ഒമ്പതിന് ഫാ. ആന്റണി മണക്കുന്നേല്‍, ഉച്ചകഴിഞ്ഞ് മൂന്നിന് ഫാ. ചാക്കോ പുതിയാപറമ്പില്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 4.30ന് മാടപ്പള്ളി ബ്ലോക്ക് ജംഗ്ഷനിലെ സെന്റ് മേരീസ് കുരിശടിയിലേക്ക് പ്രദക്ഷിണം. 6.30ന് കൊടിയിറക്ക്, ആദ്യഫല ലേലം.