അരുവിത്തുറ കോളജിൽ വജ്രജൂബിലി മഹാ പൂർവവിദ്യാർഥി സംഗമം നാളെ
1490574
Saturday, December 28, 2024 7:09 AM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മഹാ പൂർവവിദ്യാർഥി സംഗമം "ഓർമതൻ വാസന്തം' നാളെ രാവിലെ 10.30ന് പൂർവ വിദ്യാർഥി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
കോളജ് മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ മുഖ്യാതിഥിയായിരിക്കും. കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ വ്യക്തികൾ പ്രസംഗിക്കും.
പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ഡോ. ടി.ടി. മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകും.