വേറിട്ട ക്രിസ്മസ് ആഘോഷവുമായി റസിഡന്‍സ് അസോസിയേഷന്
1490575
Saturday, December 28, 2024 7:09 AM IST
പെരുവ: വേറിട്ട ക്രിസ്മസ് ആഘോഷവുമായി മറ്റപ്പള്ളിക്കുന്ന് റസിഡന്‍സ് അസോസിയേഷന്. മറ്റപ്പള്ളിക്കുന്ന് റസിഡന്‍സ് അസോസിയേഷന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഇലഞ്ഞിയിലുള്ള മാനസികാരോഗ്യ കേന്ദ്രമായ മരിയാലയത്തില് സംഘടിപ്പിച്ചു.
ക്രിസ്മസ് കരോള്‍, ക്രിസ്മസ് സമ്മാനങ്ങള്‍, കേക്ക് കട്ടിംഗ്, കലാപരിപാടികള്‍ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയതിനൊപ്പം അസോസിയേഷന് അംഗങ്ങള്‍ അവരോടൊപ്പം ഭക്ഷണത്തിലും പങ്ക് ചേര്‍ന്നു.
റസിഡന്‍സ് അസോസിയേഷന് ഭാരവാഹികളായ റോബര്‍ട്ട് തോട്ടുപുറം, ഫിലിപ്പ് ആക്കാംപറമ്പില്‍, വത്സ ചേരുംകുഴിയില്‍, റോസിലി തങ്കന്, രശ്മി ദീപു, ഏബ്രഹാം തോട്ടുപുറം, ലിസി ഫിലിപ്പ്, ലിയോ പോള്‍, ലിയോ ഏലിയാസ്, റോബിന്‍സണ്‍ പഴേമ്പള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി