ക്നാനായ കാത്തലിക് യൂത്ത് ലീഗ് ജന്മദിനാഘോഷം സംഘടിപ്പിച്ചു
1480673
Wednesday, November 20, 2024 8:14 AM IST
കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 56-ാമത് ജന്മദിനാഘോഷവും ക്നാനായ വിവാഹ ആചാര മത്സരവും പുന്നത്തുറ സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേലിന്റെ അധ്യക്ഷതയില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.
അതിരൂപത ചാപ്ലയിന്‍ ഫാ. റ്റീനേഷ് കുര്യന് പിണര്‍ക്കയില്‍, പുന്നത്തുറ യൂണിറ്റ് ചാപ്ലയിന്‍ ഫാ. ജയിംസ് ചെരുവില്‍, കിടങ്ങൂര്‍ ഫൊറോനാ പ്രസിഡന്റ് ബെനിസണ്‍ പുല്ലുകാട്ട്, കിടങ്ങൂര്‍ ഫൊറോനാ ചാപ്ലയിന്‍ ഫാ. സിറിയക് മറ്റത്തില്‍, അതിരൂപത സെക്രട്ടറി അമല്‍ സണ്ണി, പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് സ്റ്റിനു തോമസ് കണ്ണാമ്പടത്തില്‍, അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.
ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്നാനായ വിവാഹദിനാചാര മത്സരത്തില്‍ ചുങ്കം, മോനിപ്പള്ളി, ഉഴവൂര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മറ്റക്കര, കല്ലറ പഴയപള്ളി, മാറിക, കരിങ്കുന്നം, നീറിക്കാട് യൂണിറ്റുകള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹത നേടി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കു കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോണ്‍ ചേന്നാകുഴി, കെസിസി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.