വൈക്കത്തഷ്ടമി ഇന്ന്
1480663
Wednesday, November 20, 2024 8:08 AM IST
വൈക്കം:വൈക്കത്തഷ്ടമി ഒന്പതാം ഉത്സവദിനമായ ഇന്ന് രാവിലെ 7.20ന് സംഗീതാരാധന എട്ടിന് ഗജപൂജ, 8.40 മുതൽ സംഗീത സദസ്, 10.40 ന് അഷ്ടപദി 11.20ന് പുല്ലാംകുഴൽ 12ന് സംഗീത സദസ് 12.30 ന് പുല്ലാംകുഴൽ, ഉച്ചയ്ക്ക് ഒന്നു മുതൽ സംഗീത സദസ്, വൈകുന്നേരം നാലിന് ആനയൂട്ട്, ദേവസ്വം മന്ത്രി വി.എൻ. വാസവൻ ആദ്യ ആനയൂട്ട് നടത്തും. വൈകുന്നേരം 4.30ന് ഭജൻസ്, 4.30ന് കാഴ്ച ശ്രീബലി പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ 100ൽ പരം കലാകാരൻമാർ പങ്കെടുക്കുന്ന പഞ്ചാരിമേളം. എട്ട് മുതൽ നൃത്തനൃത്യങ്ങൾ, ഒന്പതിന് കഥകളി കുചേലവൃത്തം, കിരാതം. പുലർച്ചെ അഞ്ചിന് വിളക്ക്, തെക്കുംചേരിമേൽ എഴുന്നള്ളിപ്പ്.
പഞ്ചാരിമേളം
വൈക്കം: ഇന്ന് പത്മശ്രീ പെരുമനകുട്ടൻ മാരാരുടെ പഞ്ചാരിമേളം ക്ഷേത്രത്തിൽ അരങ്ങേറും. വൈകുന്നേരം നടക്കുന്ന കാഴ്ച ശ്രീബലിക്ക് കൊമ്പപറ്റ്, കുഴൽപറ്റ് എന്നിവയോടെയാണ് പഞ്ചാരിമേളം തുടങ്ങുന്നത്.100 ലധികം കലാകാരന്മാർ പഞ്ചാരിമേളത്തിൽ അണിനിരക്കും. വൈക്കം ക്ഷേത്ര കലാപീഠമാണ് മേള സംയോജനം.
ഗജപൂജയും ആനയൂട്ടും ഇന്ന്
വൈക്കം: പ്രത്യക്ഷ ഗണപതിയെ സങ്കൽപ്പിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് ഗജപൂജ നടത്തും. രാവിലെ എട്ടിന് വ്യാഘ്രപാദത്തറക്ക് സമീപം നടക്കുന്ന ഗജ പൂജക്ക് തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി , ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികരാകും. വാദ്യമേളങ്ങൾ അകമ്പടിയാകും.
അഷ്ടമിയോടനുബന്ധിച്ചുള്ള ആനയൂട്ട് വൈകുന്നേരം നാലിന് നടക്കും. കിഴക്ക് ആനപ്പന്തലിന് സമീപം നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ ആദ്യ ആനയൂട്ട് നിർവഹിക്കും. ചോറു, കരിപ്പട്ടി, പയർ, മഞ്ഞൾ, ഉപ്പ്, എള്ളു, കരിമ്പ്, ശർക്കര, തണ്ണി മത്തൻ, പഴം തുടങ്ങിയവ ചേർത്താണ് ആനയൂട്ടിനാവശ്യമായ വിഭവം ഒരുക്കുന്നത്.