ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ ന​​ട​​യ്ക്ക​​പ്പാ​​ടം പെ​​ട്രോ​​ള്‍ പ​​മ്പി​​നു സ​​മീ​​പ​​ത്തു​​നി​​ന്നും കൊ​​ഴു​​പ്പ​​ക്ക​​ളം ഭാ​​ഗ​​ത്തേ​​ക്കു​​ള്ള റോ​​ഡി​​ല്‍ ടാ​​റിം​​ഗ് പൊ​​ളി​​ഞ്ഞു​​പോ​​യി​​ട്ട് വ​​ര്‍ഷ​​ങ്ങ​​ള്‍ പി​​ന്നി​​ടു​​ക​​യാ​​ണ്. ഇ​​പ്പോ​​ള്‍ വാ​​ഹ​​ന​​സ​​ഞ്ചാ​​ര​​വും കാ​​ല്‍ന​​ട​​പ്പും പോ​​ലും ദു​​രി​​താ​​വ​​സ്ഥ​​യി​​വാ​​ണ്.

ജ​​ല​​വി​​ത​​ര​​ണ പൈ​​പ്പു​​ക​​ള്‍ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി കു​​ഴി​​യെ​​ടു​​ത്ത​​തോ​​ടെ​​യാ​​ണ് റോ​​ഡ് പൂ​​ര്‍ണ​​മാ​​യും ത​​ക​​ര്‍ന്ന​​ത്. അ​​ങ്ക​​ണ​​വാ​​ടി​​യും ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​വും ഈ ​​റോ​​ഡി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു​​ണ്ട്. നാ​​നൂ​​റോ​​ളം മീ​​റ്റ​​ര്‍ ദൂ​​ര​​മാ​​ണ് റോ​​ഡ് നി​​ശേ​​ഷം ത​​ക​​ര്‍ന്നു​​കി​​ട​​ക്കു​​ന്ന​​ത്.

ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ​​യു​​ടെ ഫ​​ണ്ടി​​ല്‍നി​​ന്ന​​നു​​വ​​ദി​​ച്ച 20ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ച് റോ​​ഡ് കോ​​ണ്‍ക്രീ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ടെ​​ന്‍ഡ​​ര്‍ ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​യ​​താ​​യും അ​​ടു​​ത്ത​​മാ​​സം ആ​​ദ്യ​​ത്തോ​​ടെ റോ​​ഡ് നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കാ​​നാ​​കു​​മെ​​ന്നും വാ​​ര്‍ഡ് മെം​​ബ​​ർ ജി. ​​അ​​ശോ​​ക് പ​​റ​​ഞ്ഞു. നി​​ര്‍മാ​​ണ ന​​ട​​പ​​ടി​​ക​​ള്‍ വേ​​ഗ​​ത്തി​​ലാ​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.