കേരള ഐടി ആൻഡ് പ്രഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം
1480275
Tuesday, November 19, 2024 6:40 AM IST
പാലാ: തൊഴിലും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നവര്‍ക്ക് ലൈഫ് ബാലന്‍സ് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്. കേരള ഐടി ആൻഡ് പ്രഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ തൊഴില്‍ ജീവിതത്തിനും സ്വകാര്യ ജീവിതത്തിനും ഊന്നല്‍ നല്‍കിയുള്ള ലേബര്‍ നിയമങ്ങളുടെ പൊളിച്ചെഴുത്ത് രാജ്യത്തിന് ആവശ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐടി ആൻഡ് പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അപു ജോണ്‍ ജോസഫ് പറഞ്ഞു.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലിറ്റോ പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശേരി, ജയ്സൺ ഒഴുകയില്‍, പ്രിന്‍സ് ലൂക്കോസ്, സന്തോഷ് കാവുകാട്ട്, എ.സി. ബേബിച്ചന്, അമല്‍ ടോം, ജോസ് കോലോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.