കോ​​ട്ട​​യം: മാ​​ലി​​ന്യ​​മു​​ക്തം ന​​വ​​കേ​​ര​​ളം ജ​​ന​​കീ​​യ കാ​​മ്പ​​യി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ലെ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ 24ന് ​​ശു​​ചീ​​ക​​ര​​ണം ന​​ട​​ത്തും. കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, പൊ​​ന്‍​കു​​ന്നം, എ​​രു​​മേ​​ലി, ഈ​​രാ​​റ്റു​​പേ​​ട്ട, പാ​​ലാ, വൈ​​ക്കം കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ശു​​ചീ​​ക​​ര​​ണം ന​​ട​​ത്തു​​ക.

സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ ഹ​​രി​​ത​​കേ​​ര​​ളം മി​​ഷ​​നും കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യി​​ലാ​​ണ് ജ​​ന​​കീ​​യ കാ​​മ്പ​​യി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്തെ 75 ഡി​​പ്പോ​​ക​​ളി​​ല്‍ മെ​​ഗാ ശു​​ചീ​​ക​​ര​​ണ​​യ​​ജ്ഞം ന​​ട​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്. ഹ​​രി​​ത​​കേ​​ര​​ളം മി​​ഷ​​ന്‍റെ​​യും ശു​​ചി​​ത്വ​​മി​​ഷ​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ശു​​ചീ​​ക​​ര​​ണ യ​​ജ്ഞം.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ സം​​സ്ഥാ​​ന​​ത്തെ 18 സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ ഖ​​ര-​​ദ്ര​​വ മാ​​ലി​​ന്യ​​സം​​സ്‌​​ക​​ര​​ണം തു​​ട​​ങ്ങി​​യ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ മെ​​ച്ച​​പ്പെ​​ടു​​ത്തി ഹ​​രി​​ത കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റേ​​ഷ​​നു​​ക​​ളാ​​യി മാ​​റ്റാ​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. ജി​​ല്ല​​യി​​ല്‍ കോ​​ട്ട​​യം ബ​​സ് സ്റ്റേ​​ഷ​​നാ​​ണ് ഹ​​രി​​ത സ്റ്റേ​​ഷ​​നാ​​യി മാ​​റു​​ക.