ക​​ണ​​മ​​ല: ഏ​​തു നി​​മി​​ഷ​​വും ദു​​ര​​ന്തം സം​​ഭ​​വി​​ക്കാ​​വു​​ന്ന ഇ​​ട​​ങ്ങ​​ളാ​​യി അ​​ട്ടി​​വ​​ള​​വും ക​​രി​​ങ്ക​​ല്ലും​​മൂ​​ഴി​​യും ക​​ണ​​മ​​ല​​യും എ​​രു​​ത്വാ​​പ്പു​​ഴ​​യും. എ​​രു​​മേ​​ലി​​യി​​ൽ​​നി​​ന്ന് പ​​ന്പ​​യി​​ലേ​​ക്കു​​ള്ള റോ​​ഡി​​ലെ കൊ​​ടും​​വ​​ള​​വു​​ക​​ളും അ​​ശാ​​സ്ത്രീ​​യ നി​​ർ​​മി​​തി​​യും അ​​പ​​ക​​ട​​സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.

ശ​​ബ​​രി​​മ​​ല സീ​​സ​​ൺ ആ​​രം​​ഭി​​ച്ച് ദി​​വ​​സ​​ങ്ങ​​ൾ പി​​ന്നി​​ടു​​ന്പോ​​ഴാ​​ണ് സീ​​ബ്രാ​​ലൈ​​നു​​ക​​ൾ വ​​ര​​യ്ക്കു​​ന്ന​​ത്. ഇ​​വ​​യാ​​വ​​ട്ടെ വേ​​ണ്ട​​ത്ര നി​​ല​​വാ​​ര​​മി​​ല്ലാ​​തെ​​യും. രാ​​വും പ​​ക​​ലും പോ​​ലീ​​സും ഗ​​താ​​ഗ​​ത വ​​കു​​പ്പും എ​​രു​​മേ​​ലി​​മു​​ത​​ൽ പ​​ന്പ​​വ​​രെ കൊ​​ടും വ​​ള​​വു​​ക​​ളി​​ലും പാ​​ത​​യോ​​ര​​ങ്ങ​​ളി​​ലും ചി​​ട്ട​​യാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന​​തു​​കൊ​​ണ്ടാ​​ണ് യാ​​ത്ര ഇ​​ത്ര​​യെ​​ങ്കി​​ലും സു​​ര​​ക്ഷി​​ത​​മാ​​കു​​ന്ന​​ത്.

ക​​ണ​​മ​​ല - നി​​ല​​യ്ക്ക​​ൽ വ​​ന​​പാ​​ത​​യി​​ൽ കൊ​​ടും വ​​ള​​വു​​ക​​ൾ നി​​ര​​വ​​ധി​​യാ​​ണ്. ഇ​​തോ​​ട​​കം പ​​ത്തി​​ലേ​​റെ വ​​ലി​​യ അ​​പ​​ക​​ട​​ങ്ങ​​ളി​​ലാ​​യി അ​​ന്പ​​തി​​ലേ​​റെ​​പ്പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​യ അ​​ട്ടി​​വ​​ള​​വ് നി​​വ​​ർ​​ക്കാ​​നോ വീ​​തി കൂ​​ട്ടാ​​നോ ശാ​​സ്ത്രീ​​യ​​മാ​​യി പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​നോ യാ​​തൊ​​രു ന​​ട​​പ​​ടി​​യു​​മാ​​യി​​ട്ടി​​ല്ല.

ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​വും അ​​യ​​ൽ സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള തീ​​ർ​​ഥാ​​ട​​ക​​രു​​ടെ മി​​നി ബ​​സ് അ​​ട്ടി​​വ​​ള​​വി​​ൽ മ​​റി​​ഞ്ഞു. റോ​​ഡി​​ന്‍റെ അ​​ശാ​​സ്ത്രീ​​യ നി​​ർ​​മി​​തി​​യാ​​ണ് തു​​ട​​ർ​​ച്ച​​യാ​​യ അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മെ​​ന്ന് നാ​​റ്റ്പാ​​ക്ക് ശാ​​സ്ത്രീ​​യ പ​​ഠ​​ന​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ക​​ണ​​മ​​ല ക​​വ​​ല​​യി​​ലേ​​ക്കു​​ള്ള കു​​ത്തി​​റ​​ക്ക​​ത്തി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കെ​​ടു​​ക്കാ​​വു​​ന്ന പ​​ര​​മാ​​വ​​ധി വേ​​ഗ​​മോ ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശ​​ങ്ങ​​ളോ അ​​പ​​രി​​ചി​​ത​​രാ​​യ ഡ്രൈ​​വ​​ർ​​മാ​​ർ​​ക്ക് അ​​റി​​യി​​ല്ല. സു​​ര​​ക്ഷി​​ത​​മാ​​യ വേ​​ഗ​​ത്തി​​ലോ സു​​ര​​ക്ഷി​​ത ഗി​​യ​​റി​​ലോ അ​​ല്ലാ​​തെ ഇ​​റ​​ങ്ങു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ കൊ​​ടും​​വ​​ള​​വി​​ൽ നി​​യ​​ന്ത്രി​​ക്കു​​ക അ​​സാ​​ധ്യ​​മാ​​ണ്.

മു​​ന്പ് എ​​രു​​ത്വാ​​പ്പു​​ഴ മു​​ത​​ൽ ക​​ണ​​മ​​ല വ​​രെ തീ​​ർ​​ഥാ​​ട​​ക വാ​​ഹ​​ന​​ങ്ങ​​ളി​​ലെ ഡ്രൈ​​വ​​ർ​​മാ​​ർ​​ക്ക് വ്യ​​ക്ത​​മാ​​യ ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​യാ​​ണ് ക​​ട​​ത്തി​​വി​​ട്ടി​​രു​​ന്ന​​ത്.